ക്വട്ടേഷന്‍
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഡിസ്പ്ലേ ബോര്‍ഡ് നിര്‍മിച്ച് സ്ഥാപിച്ചു തരുന്നതിന് തയാറുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന സമയം ഈ മാസം 21 ന് പകല്‍ രണ്ടു വരെ. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാപ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍ നാലാം നില, പത്തനംതിട്ട. ഫോണ്‍ :0468 – 2325242.
കള്ള് ഷാപ്പ് വില്‍പ്പന
പത്തനംതിട്ട ജില്ലയില്‍ വില്‍പ്പന റദ്ദ് ചെയ്ത പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് മൂന്ന് കളളുഷാപ്പുകള്‍ 2021-22 വര്‍ഷത്തേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഈ മാസം 24, 25 തീയതികളില്‍ രാവിലെ 11 ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ വില്‍പ്പന നടത്തും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള വ്യക്തികള്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം നേരിട്ട് വില്‍പ്പനയില്‍ പങ്കെടുക്കണം. വില്‍പ്പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 – 2222873.
സബ് കമ്മിറ്റിയോഗം
ജില്ലാ തൊഴില്‍ മേളയുടെ സംഘാടനം, പുരോഗതി വിലയിരുത്തല്‍ സംബന്ധിച്ച് തൊഴില്‍ ദാതാക്കളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റിയോഗം 16 ന് രാവിലെ 10.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.
12 മുതല്‍ 14 വയസു വരെയുളള കുട്ടികളുടെ വാക്സിനേഷന്‍ 16 മുതല്‍
ജില്ലയില്‍ 12 മുതല്‍ 14 വയസ് വരെയുളള കുട്ടികള്‍ക്ക് ഇന്ന് (16) മുതല്‍ കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങും. കോര്‍ബിവാക്സ് വാക്സിനാണ് നല്‍കുന്നത്. ജില്ലയില്‍ 34181 കുട്ടികളാണ് ഈ പ്രായപരിധിയില്‍ വരുന്നത്. 2008 മാര്‍ച്ച് 15 ന് ശേഷം ജനിച്ച കുട്ടികള്‍, 2009 ല്‍ ജനിച്ച കുട്ടികള്‍, വാക്സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയായ 2010 ല്‍ ജനിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. 12 വയസ് പൂര്‍ത്തിയായി എന്ന് ഡോക്യുമെന്റ് നോക്കി വാക്സിനേറ്റര്‍മാര്‍ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കുത്തിവെപ്പ് എടുക്കാന്‍ പാടുളളൂ. കോര്‍ബിവാക്സ് നല്‍കാനായി എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക സെഷന്‍ സജ്ജീകരിക്കും.
പ്രാരംഭ ഘട്ടത്തില്‍ ജില്ലയിലെ മേജര്‍ ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ആഴ്ചയില്‍ രണ്ടു ദിവസം (ചൊവ്വ, ശനി) 12 മുതല്‍ 14 വയസു പ്രായമുളള കുട്ടികള്‍ക്ക് കോര്‍ബിവാക്സ് നല്‍കും. ഒന്നാം ഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസും എടുക്കണം. 16 ന് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷനുളള സൗകര്യം ഒരുക്കിയിട്ടുളളത്. 60 വയസിന് മുകളിലുളള എല്ലാ ആള്‍ക്കാര്‍ക്കും കരുതല്‍ ഡോസ് 16 മുതല്‍ നല്‍കും. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് വാക്സിന്‍ എടുക്കാം. നേരത്തെ എടുത്ത അതേ വാക്സിന്‍ ആണ് നല്‍കുന്നത്. കോവിഡ് ബാധിച്ചവര്‍ മൂന്നു മാസത്തിനുശേഷം മാത്രം കരുതല്‍ ഡോസ് എടുത്താല്‍ മതിയെന്നും ഡിഎംഒ അറിയിച്ചു.
ദര്‍ഘാസ്
എഴുമറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ഈ മാസം 19 മുതല്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ഏപ്രില്‍ നാലിന് രാവിലെ 11 ന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ : 0469 – 2794368.
ഗസ്റ്റ് ഇന്‍സ്റ്റക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ ഒരു ഒഴിവ് ഉണ്ട്. എം.ബി.എ /ബി.ബി.എ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം 18 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468 – 2258710