വിദ്യാർഥിനിയുടെ മരണം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ സുഹൃത്തും തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കിളിമാനൂർ : മടവൂർ ചാങ്ങയിൽകോണത്ത് പ്ലസ്ടു വിദ്യാർഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. സമൂഹമാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ വിദ്യാർഥിനിയുടെ സുഹൃത്തായ നിലമേൽ സ്വദേശിയും തൂങ്ങി മരിച്ചു. മടവൂർ പുലിയൂർകോണം ചാങ്ങയിൽകോണം കൃഷ്ണഭവനിൽ അക്ഷര (17), നിലമേലിലെ ബസ് ഉടമകൂടിയായ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്, പോരോടം വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്ലസ് ടു കംമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു അക്ഷര. അക്ഷര സ്ഥിരമായി യാത്രചെയ്യുന്ന ബസിലെ ഡ്രൈവർകൂടിയായിരുന്നു ശ്രീജിത്ത്. ഇവരുടെ സൗഹൃദം പ്രണയമായതോടെ വീട്ടുകാർ ഇടപ്പെടുകയും യുവാവിനെ താക്കീത് ചെയ്യുകയുമുണ്ടായി. അക്ഷരയുടെ അച്ഛൻ ശ്യാംദത്ത് കിളിമാനൂരിൽ മ്യൂസിക് സ്ഥാപനം നടത്തുകയാണ്.

തിങ്കൾ രാവിലെ ഏഴോടെ ശ്യാംദത്ത് സ്ഥാപനത്തിലേക്ക് പോയതിനു പിന്നാലെ അക്ഷര മുറിയിൽ കയറി വാതിലടച്ചു. മുത്തശ്ശി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. കതക് ചവിട്ടിത്തുറന്നാണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങിയനിലയിൽ അക്ഷരയെ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതയായ ബബിതയാണ് അക്ഷരയുടെ അമ്മ. സഹോദരി: ശ്രുതി. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണവിവരം അറിഞ്ഞതോടെ തിങ്കൾ പകൽ പതിനൊന്നോടെ ശ്രീജിത്ത് വീട്ടിലെ ഹാളിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ: ജലജ. രണ്ട് സഹോദരൻമാരുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...