ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്
ആറന്മുള ഗ്രാമപഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക്ക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത : ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം. ആംബുലന്‍സ് ഡ്രൈവര്‍ കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി /എസ്.ടി വിഭാഗം പ്രായപരിധി 40. ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
പരീക്ഷ പേ ചര്‍ച്ച അടുത്തമാസം ഒന്നിന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും
ഏപ്രില്‍ ഒന്നിന് നടക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ അഞ്ചാമത് രാജ്യാന്തര ആശയ വിനിമയ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുമായി അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. യുവാക്കളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നയിക്കുന്ന എക്‌സാം വാരിയേഴ്‌സ് എന്ന പദ്ധതിയുടെ ഭാഗമാണ് പരീക്ഷ പേ ചര്‍ച്ച.
ടെന്‍ഡര്‍
ജില്ലാ ജനറല്‍ ആശുപത്രിയില്‍ 2022-23 വര്‍ഷത്തേക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ലാബ് റീയെജന്റ്‌സ്, പ്രിന്റിംഗ് (ഫോംസ്,രജിസ്റ്റര്‍)കമ്പ്യൂട്ടര്‍, പ്രിന്റര്‍ സര്‍വീസ്, ഓക്‌സിജന്‍ റീഫില്ലിംഗ്, ദന്തല്‍ സാധനങഅങള്‍, കാത്ത്‌ലാബ് പര്‍ച്ചേസ്, സിറ്റി, എക്‌സ്‌റേ, ഫിലിംസ്, കവര്‍, ഇസിജി, പേപ്പര്‍ തുടങ്ങിയവയാണ് ടെന്‍ഡറില്‍ ഉള്‍പ്പെടുത്തത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി അടുത്ത മാസം നാലിന്. ഫോണ്‍ : 9497713258.
തെളിനീരൊഴുകും നവകേരളം പ്രചരണപരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിന്റെ പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തല്‍ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. ഏപ്രില്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചരണ പരിപാടിയുടെ ഭാഗമാകാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ സമര്‍പ്പിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
താലൂക്ക് വികസന സമിതി യോഗം
കോഴഞ്ചേരി താലൂക്കില്‍ 2022 ഏപ്രില്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം അടുത്ത മാസം രണ്ടിന് പതിനൊന്ന് മണിക്ക് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസില്‍ വച്ച് നടക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.