അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മം ; നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവിത സാഹചര്യം മെച്ചപ്പെടുത്താനെത്തുന്ന അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മമാണെന്നും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും നഗരസഭാ ചെയര്‍മാര്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍. അതിഥി തൊഴിലാളികള്‍ക്കായുള്ള ഫെസിലിറേഷന്‍ സെന്ററിന്റെ കോള്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു ചെയര്‍മാര്‍. പ്രകൃതിക്ഷോഭങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും ബാധിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് കരസ്ഥമാക്കിയ ജില്ലയില്‍ നിന്നുള്ള എസ് കൃഷ്ണന്‍കുട്ടി, സൂരജ് സുന്ദരം എന്നിവരെ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ അനുമോദിച്ചു.

ജില്ല ലേബര്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല ലേബര്‍ ഓഫീസര്‍ കെ.ആര്‍. സ്മിത, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ , ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ്, യു ടി. യു.സി സ്റേറ്റ് സെക്രട്ടറി തോമസ് ജോസഫ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ നന്ദകുമാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.സുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...