സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് /പൗള്‍ട്രി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍ 375/2019)(ഫസ്റ്റ് എന്‍.സി.എ – ധീവര) തസ്തികയില്‍ 20000-45800 രൂപ ശമ്പള സ്‌കെയിലില്‍ 29.07.2021 ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ 30.03.2022 പ്രാബല്യത്തിലുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെ.ഐ.ഇ.ഡി), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലനപരിപാടി (എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ പ്രോഗ്രാം) സംഘടിപ്പിക്കും. 2022 ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 29 വരെ എറണാകുളം ജില്ലയില്‍ കളമേശരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈകോഴ്സ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0484 – 2532890, 2550322.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള തീയതി നീട്ടി
2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി ksb.gov.in എന്ന വെബ് സൈറ്റില്‍ അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 15 വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 046 – 82961104.

ഗ്രാഫിക് ഡിസൈനര്‍ കോഴ്സ്
അഡോബ് സോഫ്റ്റ്‌വെയറുകളായ അഡോബ് ഫോട്ടോ ഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ആഫ്റ്റര്‍ എഫെക്ട്സ്, അഡോബ് ഇല്ലസ്ട്രേറ്റര്‍, അഡോബ് ഇന്‍ ഡിസൈന്‍, ആര്‍ട്ടികുലേറ്റ് സ്റ്റോറി ലൈന്‍ എന്നീ സോഫ്റ്റ്‌വെയറുകള്‍ 216 മണിക്കൂര്‍ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരം അസാപ് ഒരുക്കുന്നു. ഈ സോഫ്റ്റ്‌വെയ്റുകളുടെ എല്ലാം ആറു മാസത്തെ ലൈസന്‍സും കോഴ്സിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. കോഴ്സ് കാലാവധി – 216 മണിക്കൂര്‍. ഫീസ് – 16000 രൂപ (സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ). സബ്‌സിഡി ഫീസ് – 8000 + ജിഎസ്ടി. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :9495999715, 9495999668.

സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പാക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സാമ്പത്തിക കാരണങ്ങളാല്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് അകറ്റി അനാഥാലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് പകരം കുട്ടികളുടെ ജീവിത – വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുളള തുക ലഭ്യമാക്കി കുട്ടികളെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കുന്നതിനുളള പദ്ധതിയാണ് സ്പോണ്‍സര്‍ഷിപ്പ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും ലഭിക്കാത്തവരാകണം അപേക്ഷകര്‍.

ഏകരക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, തടവുശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ച രക്ഷിതാവിന്റെ കുട്ടികള്‍/ മാരക രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷഫോം പൂരിപ്പിച്ച് നല്‍കുന്നതിനോടൊപ്പം, കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും സ്‌കൂള്‍ മുഖേന കൈപ്പറ്റുന്നില്ല എന്നുള്ള സാക്ഷ്യപത്രവും, ജനന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വാര്‍ഷിക വരുമാനം 24000 രൂപയില്‍ താഴെ), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ എടുത്ത ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായ അപേക്ഷകരുടെ ഹോം സ്റ്റഡി നടത്തി സ്പോണ്‍സര്‍ഷിപ്പ് ആന്റ് ഫോസ്റ്റര്‍കെയര്‍ അപ്രൂവല്‍ കമ്മിറ്റി അംഗീകാരത്തിനുശേഷം യോഗ്യരായ കുട്ടികളുടെ മാതാവിന്റെയും കുട്ടിയുടേയും സംയുക്ത അക്കൗണ്ടിലേക്ക് പ്രതിമാസം 2000 രൂപ വീതം ലഭ്യമാക്കുന്നതാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2319998, 8281954196, 8589990362.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...