പ്രവേശനപരീക്ഷ ഏപ്രില്‍ 12ന്
2022-23 അധ്യയനവര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 9.30 മുതലും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ അന്നേദിവസം ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം നാലു വരെയും റാന്നി വൈക്കം ഗവ യു.പി സ്‌കൂളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും ജാതി, വരുമാനം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം കൃത്യസമയത്തുതന്നെ ഹാജരാകണം. ഫോണ്‍ : 0473 – 5227703.
തടി ലേലം
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് എട്ടില്‍ റീ സര്‍വേ 356/11, 356/12 ല്‍പ്പെട്ട മാവ് ഏപ്രില്‍ 12ന് രാവിലെ പതിനൊന്നിന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0473 – 4224826 എന്ന നമ്പരില്‍ വിളിക്കുക.
ഓംബുഡ്സ്മാന്‍ പരാതികള്‍ സ്വീകരിക്കും
മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഏപ്രില്‍ 19 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ 22 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഹിയറിംഗ് നടത്തുകയും പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447556949.
വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തിക ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 12 ന് രാവിലെ 11.00 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ ട്രേഡിലുള്ള എഞ്ചിനിയറിംഗ് ബിരുദം ആണ് യോഗ്യത. യോഗ്യതാ പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുന്നത്.
പരിശോധന നടത്തി
ഈസ്റ്റര്‍, വിഷു പ്രമാണിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ നിര്‍ദേശാനുസരണം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മത്സ്യം, മാംസം, പച്ചക്കറികട /പഴവര്‍ഗം എന്നീ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സ്ഥാപനങ്ങളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും, അമിത വില ഈടാക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കി. കൂടാതെ ജില്ലയിലെ മുഴുവന്‍ മൊത്ത വ്യാപാരികള്‍ക്കും ഗൂഗിള്‍ മീറ്റും നടത്തി. പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ നേതൃത്വം നല്‍കി. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍, മൃണാള്‍സെന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ സജു ലോറന്‍സ്, ശ്രീജ, സജി കുമാര്‍, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 13 ന് രാവിലെ 10.30 ന് ഓണ്‍ലൈനായി ചേരും.