കൊട്ടാരക്കര നഗരസഭയിലെ തെരുവുകള്‍ ഇനി ഹൈ വോള്‍ട്ടേജ് തിളക്കത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടാരക്കര നഗരസഭയിലെ തെരുവുകള്‍ ഇനി 110 വോട്ട് വെളിച്ചത്തില്‍ തിളങ്ങും. നിലവിലെ തെരുവ് വിളക്കുകള്‍ മാറ്റി ഏറ്റവും പ്രകാശമേറിയവയാണ് ഇവിടെ സ്ഥാപിക്കുക. നഗരസഭയുടെ വികസന വഴിയിലെ പുതിയ ചുവട് വെയ്പ്പാണ് തെരുവ് വിളക്ക് പദ്ധതി. കോളേജ് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ വരെയും കൊട്ടാരക്കര ഗണപതിക്ഷേത്ര പരിധിയിലുമുള്ള മുഴുവന്‍ തെരുവ് വിളക്കുകളും മാറ്റുകയാണ്. ഏപ്രില്‍ 15 ന് മുന്‍പ് പുതിയവ സ്ഥാപിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തിയിട്ടുണ്ട്.

തെരുവുവിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ 18 വാട്‌സിന്റെ തെരുവ് വിളക്കുകള്‍ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും സ്ഥാപിച്ചു തുടങ്ങി. അതോടൊപ്പം പുലമണ്‍ പാലത്തില്‍ എല്‍. ഇ.ഡി ലാംബ് പോസ്റ്റുകളും സ്ഥാപിച്ചു. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്റെ മുന്നിലുള്ള ബസ് കാത്തിരിപ്പ് ടെര്‍മിനല്‍ ഏറ്റെടുത്തു വൈദ്യൂതീകരിക്കാനും പദ്ധതിയുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...