യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍. തട്ട ഒരിപ്പറത്ത് ഉത്സവം കണ്ടു മടങ്ങുകയായിരുന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പടുകൊടുക്കല്‍ സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിഥിന്‍, പറക്കോട് സ്വദേശി ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയുള്‍പ്പെടെ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. പ്രതികളില്‍ പലരും ക്രിമിനല്‍ പശ്ചാത്തലത്തില്‍ ഉള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരെല്ലാം പല കഞ്ചാവ് കേസുകളിലും പ്രതികളാണെന്നും പോലീസ് പറഞ്ഞു.

വള്ളിക്കോട് തൃക്കോവില്‍ തൃപ്പാറ തെക്കേ തുണ്ടുപറമ്പില്‍ നിധിന്‍ കുമാറിനെ ഉത്സവം കഴിഞ്ഞ് വരുന്ന വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ നിധിന്‍ അപകടനില തരണം ചെയ്തിട്ടില്ല.

കളിത്തോക്കിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിയൊരുക്കിയത്. കളിത്തോക്ക് വാങ്ങിയതിനെ ചൊല്ലി പ്രതികള്‍ നിധിനും സുഹൃത്തുക്കളുമായി ഉന്തും തള്ളുമുണ്ടായി. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങിയ നിധിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.

നരിയാപുരം സെന്റ് പോള്‍ സ്‌കൂളിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി വന്ന സംഘം കൊലവിളി മുഴക്കിയതോടെ നിധിന് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിധിന് തലയ്ക്കും തോളിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...