നവോദയ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസിലേക്ക് ഫെബ്രുവരി എട്ടിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവോദയ വിദ്യാലയ സമിതിയുടെ www.nvsadmissionclanssine.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9940-16580 രൂപ ശമ്പള നിരക്കില്‍ എല്‍.ഡി ടൈപ്പിസ്റ്റ് ( കാറ്റഗറി നമ്പര്‍.388/14) തസ്തികയിലേക്ക് 31.08.2016 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍. 521/16/ഡി.ഒ.എച്ച് ) 30.08.2019 അര്‍ദ്ധ രാത്രിയോടെ മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 31.08.2019 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം 30ന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം 30 വ്യഴാഴ്ച രാവിലെ 11 ന് ആശുപത്രി ടെലി മെഡിസിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 30 ന്
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും.ജനുവരി 30 മൂന്നിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്നു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി അറിയിച്ചു.
വൈദ്യുതി അദാലത്ത്; പരാതികള്‍ ഫെബ്രുവരി 7 വരെ നല്‍കാം
പത്തനംതിട്ട ജില്ലയിലെ വൈദ്യുതി അദാലത്ത് 2020 ഫെബ്രുവരി മാസം 17 ന് രാവിലെ 10ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പരാതികള്‍ ഫെബ്രുവരി 7 ന് വൈകുന്നേരം 5 വരെ വൈദ്യുതി കാര്യാലയങ്ങളില്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 9446009409
വിര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി മായക്കാഴ്ചകള്‍ കെല്‍ട്രോണില്‍ ആസ്വദിക്കാം
സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ ക്യാംപസില്‍ ഡിജിറ്റല്‍ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളായ വിര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലൂടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കുറഞ്ഞനിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റിയുടെ മായക്കാഴ്ചകള്‍ ആസ്വദിക്കാന്‍ www.ksg.keltron.in ലോ വെള്ളയമ്പലത്തെ കെല്‍ട്രോണ്‍ ആസ്ഥാനത്ത് നേരിട്ടോ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-4094444(611), 9188665545.
ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ അപേക്ഷിക്കാം
അസംഘടിതമേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം, പക്ഷാഘാതം, ക്യാന്‍സര്‍, ട്യൂമര്‍, ക്ഷയം, വൃക്ക സംബന്ധമായ രോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ ധനസഹായത്തിന് അര്‍ഹരായിട്ടുള്ളവര്‍ ഫാറം-1 അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ഫെബ്രുവരി 15 നു മുമ്പായി അടുത്തുള്ള ലേബര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ഔദ്യോഗിക ഭാഷ-ജില്ലാതല ഏകോപന സമിതി യോഗം ഫെബ്രുവരി 13 ന്
ഔദ്യോഗിക ഭാഷ-ജില്ലാതല ഏകോപന സമിതി യോഗം ഫെബ്രുവരി 13 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാതല ഓഫീസര്‍മാര്‍ (ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഭാഷാസമിതി അധ്യക്ഷന്‍മാര്‍) ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 2019 ഡിസംബര്‍ , 2020 ജനുവരി മാസങ്ങളിലെ ഭാഷാമാറ്റ പുരോഗതി റിപ്പോര്‍ട്ട് ഫെബ്രുവരി അഞ്ചിനകം ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പാരിതോഷികം ; അപേക്ഷ ക്ഷണിച്ചു
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തില്‍ കലാ കായിക അക്കാദമിക് രംഗങ്ങളില്‍ കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് പാരിതോഷികം നല്‍തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ക്ഷേമനിധി അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 29-നകം ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 0468 2320158
ഏഴംകുളം പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 30ന്
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും. ജനുവരി 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.