Friday, April 26, 2024 9:09 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു
ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷ കോഴ്സ്), ചെണ്ട, മദ്ദളം (നാല് വര്‍ഷം) ചുട്ടി (3 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ് ആണ് ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യഭ്യാസ യോഗ്യത. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനവും, ഭക്ഷണം ഒഴികെയുളള താമസസൗകര്യവും സൗജന്യമായിരിക്കും. കഥകളി വേഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 12 ന് മുന്‍പ് കലാനിലയം ഓഫീസില്‍ ലഭിക്കത്തക്കവിധം സെക്രട്ടറി, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂര്‍ ജില്ല എന്ന മേല്‍ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0480 2822031.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ പ്ലാസ്റ്റിക് പൊട്ടിയ നിലയിലുളള 10 ഓഫീസ് കസേരകള്‍ (തടിയില്‍ പണിഞ്ഞവ) പ്ലാസ്റ്റിക് കൊണ്ടു വന്ന് വരിഞ്ഞ് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഫീസ് പ്രവര്‍ത്തന സമയത്ത് വന്ന് വരിയുന്നതിനുള്ള കസേരകള്‍ പരിശോധിക്കാം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ഏഴിന് ഉച്ചയ്ക്ക് രണ്ടു വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട. ഫോണ്‍ : 0468 – 232524.

ഔഷധഫല വൃക്ഷ തൈകളുടെ വിതരണം
പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി വീട്ടു വളപ്പിലെ ജൈവവൈവിധ്യം പരിപോഷണാര്‍ത്ഥം വടശേരിക്കര ഗ്രാമ പഞ്ചായത്തില്‍ ഔഷധഫല വൃക്ഷ തൈകളുടെ വിതരണം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, പത്തനംതിട്ട ജില്ലാ പഞ്ചായത്തും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടത്തി വരുന്നതാണ് പദ്ധതി. വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്റെ അധ്യക്ഷതയില്‍ കുമരംപേരൂര്‍ സൗത്ത് എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീജമോള്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, സിഡിഎസ് അംഗം രേഷ്മ അജിത്ത്, എന്‍ആര്‍ഇജിഎസ് അംഗങ്ങള്‍, തദ്ദേശ വാസികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വേനല്‍ക്കാല പരിശീലന ക്യാമ്പ്
പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും പ്രമാടം ഖേലോ ഇന്ത്യ വോളിബോള്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെയ് 9 മുതല്‍ ജൂണ്‍ 10 വരെ വേനല്‍ക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 10 വയസ് മുതല്‍ 15 വയസ് വരെയുളള പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം സൗജന്യം. രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസുമായോ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഖേലോ ഇന്ത്യ വോളിബോള്‍ അക്കാദമി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ : 9048509388, 8593829784, 9447756279, 9847788377.

കാര്‍ബണ്‍ രഹിത കൃഷിയിടം പദ്ധതി
കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്ന പി.എം കെ.യു.എസ.്യു.എം പദ്ധതിയുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ട് ജില്ലാ കാര്യാലയത്തില്‍ പുരോഗമിക്കുന്നു. പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 60 ശതമാനം വരെ സബ്സിഡി അനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കും. 25 സെന്റില്‍ കുറയാത്ത കൃഷി ഭൂമിയുള്ള നിലവില്‍ കാര്‍ഷിക കണക്ഷന്‍ ഉള്ളവര്‍ക്കും, കൃഷിഭൂമിയില്‍ പെട്രോള്‍/ ഡീസല്‍ പമ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കും, കാര്‍ഷിക കണക്ഷന്‍ ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, 500 രൂപ രജിസ്ട്രേഷന്‍ ഫീസ് എന്നിവ സഹിതം അനെര്‍ട്ട് പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായി 0468-2224096, 9188119403 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ക്വട്ടേഷന്‍
പത്തനംതിട്ട മുനിസിപ്പാലിറ്റിയും, ജനറല്‍ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഹോം കെയറിന്റെ ഭാഗമായി പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ പ്രതിമാസം 16 ദിവസം ഭവന സന്ദര്‍ശനം നടത്തുന്നതിന് പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ്,ആശ വര്‍ക്കര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിന് ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 18. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9497713258.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംവിധാനങ്ങളും കാര്യക്ഷമമായി ; പരാതികള്‍ കൃത്യസമയത്ത് പരിഹരിച്ചു – ജില്ലാ...

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും...

വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി : ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍...

പോളിംഗ് ബൂത്ത് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

0
പത്തനംതിട്ട : പോളിംഗ് ദിനത്തില്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍...

സംസ്ഥാനത്ത് കള്ളവോട്ട് പരാതി വ്യാപകം ; പത്തനംതിട്ടയിൽ മാത്രം 7 പരാതി – വിവിധ...

0
പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന്...