Tuesday, July 8, 2025 5:20 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഒറ്റത്തവണ പ്രമാണ പരിശോധന 4ന് (മെയ് 4)
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.ടി മാത്രം) (കാറ്റഗറി നം. 554/2019) തസ്തികയുടെ 2022 ഏപ്രില്‍ ഏഴിന് പ്രസിദ്ധീകരിച്ച 04/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന മെയ് നാലിന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് – 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2222665.

സംസ്ഥാനതല പോസ്റ്റര്‍ രചനാ മത്സരം
ലോക മലമ്പനി ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണം എന്ന വിഷയം അടിസ്ഥാനമാക്കിയുളള പോസ്റ്ററാണ് തയാറാക്കേണ്ടത്. എ ഫോര്‍ വലിപ്പത്തില്‍ വാട്ടര്‍ കളര്‍, അക്രിലിക്, പോസ്റ്റര്‍ കളര്‍ ഇവയിലേതെങ്കിലും മാാധ്യമത്തില്‍ പോസ്റ്റര്‍ തയാറാക്കിയതിനു ശേഷം അവ സ്‌കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി [email protected] എന്ന വിലാസത്തില്‍ മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍പായി അയയ്ക്കണം. പോസ്റ്റര്‍ തയാറാക്കിയ ആളിന്റെ പേര്, വയസ്, പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം നല്‍കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. സമ്മാനാര്‍ഹമായ പോസ്റ്ററിന്റെ ഉടമസ്ഥാവകാശം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനായിരിക്കും. ഫോണ്‍ : 9447472562, 9447031057.

അഭിമുഖം മെയ് 11 ന്
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി /സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി) (എക്സ്സര്‍വീസ്മാന്‍ മാത്രം ) (എന്‍സിഎ എം) (കാറ്റഗറി നം. 530/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ മെയ് 11 ന് രാവിലെ 9.30 മുതല്‍ കമ്മീഷന്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാര്‍ഥിക്ക് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗര്‍ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍ : 0468 – 2222665.

സംരംഭകത്വ വികസന പരിശീലനപരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി), 10 ദിവസത്തെ സംരംഭകത്വ വികസനപരിശീലന പരിപാടി (ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം ) സംഘടിപ്പിക്കും. മെയ് 18 മുതല്‍ മെയ് 28 വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. വിവിധ വ്യവസായ വിദഗ്ധര്‍ നയിക്കുന്ന സെഷനുകളില്‍ ഐസ്ബ്രേക്കിംഗ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, ഐഡിയ ജനറേഷന്‍, ജി. എസ്. റ്റി, മാര്‍ക്കറ്റ് റിസര്‍ച്ച്, വ്യവസായ വകുപ്പിന്റെ വിവിധ സ്‌കീംസ്, ബ്രാന്‍ഡിംഗ്, കെഎസ്ഡബ്ല്യൂഐഎഫ്ടി തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ്ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 5,900 രൂപ(ജിഎസ്ടി ഉള്‍പ്പടെ)ആണ് 10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി), വെബ്സൈറ്റായ www.kied.info-ല്‍ ഓണ്‍ലൈനായി മെയ്13 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0484 – 2532890, 2550322, 7012376994, 9605542061.

സമയപരിധി നീട്ടി
നാട്ടാന പരിപാലന ചട്ടം 2012 – ആന എഴുന്നളളിപ്പ് നടത്തുന്നതിന് ദേവസ്വങ്ങള്‍ /ക്ഷേത്രങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള സമയ പരിധി പല തവണ നീട്ടിയിരുന്നു. ഈ കാലയളവിനുളളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയ ദേവസ്വങ്ങള്‍ /ക്ഷേത്രങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മെയ് 31 വരെ സമയപരിധി നീട്ടിയതായി പത്തനംതിട്ട എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2243452.

നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികം ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി മേയ് ആറിന്
നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ നാല് ജില്ലകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആഘോഷ പരിപാടി മേയ് ആറിന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിക്കും. നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെ കുറിച്ചുള്ള ലഘു വീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയം തയാറാക്കിയ നിയമസഭയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം എന്നിവ ഇതോട് അനുബന്ധിച്ച് സംഘടിപ്പിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സാമാജികര്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ സാമാജികര്‍, ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍ തോമസ് കെ. തോമസ് എംഎല്‍എ, ലൈബ്രറി ഉപദേശക സമിതി അംഗങ്ങള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാഹിത്യകാരന്മാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പ്രമോദ് നാരായണ്‍ എംഎല്‍എ മോഡറേറ്ററാകുന്ന ‘കേരളം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അക്ഷര വഴികള്‍’ എന്ന സെമിനാറില്‍ കെ.വി.മോഹന്‍കുമാര്‍ വിഷയം അവതരിപ്പിക്കും. ബെന്യാമിന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഡോ. രേഖാരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടിയില്‍ അമ്പലപ്പുഴ സുരേഷ് വര്‍മ്മയും സംഘവും ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും.

അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16 നും 40 ഇടയില്‍ പ്രായമുള്ളതുമായ പട്ടിക വര്‍ഗത്തില്‍പ്പെട്ട യുവതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ 689672 എന്ന വിലാസത്തില്‍ അയക്കുകയോ, റാന്നി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ എത്തിക്കുകയോ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് ഒന്‍പത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0473 – 5227703 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

മന്ത്രിസഭാ വാര്‍ഷികം: കൂട്ടനടത്തവും കായിക മത്സരങ്ങളും മേയ് 1ന്
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് 1ന് രാവിലെ എട്ടിന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. തുടര്‍ന്ന് ജില്ലാ സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍, ഷോട്ട്പുട്ട്, ലോംഗ്ജംപ് മത്സരങ്ങള്‍ നടത്തുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്

0
തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...