Tuesday, July 8, 2025 12:23 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം
കെല്‍ട്രോണ്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ലഭിക്കുവാനുള്ള അവസാന തീയതി മെയ് 15. ഫോണ്‍ : 9544 958 182, വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695014.

ജില്ലയില്‍ നേഴ്‌സസ് വാരാഘോഷത്തിന് മെയ് 6ന് തുടക്കം
ജില്ലയില്‍ നേഴ്‌സസ് വാരാഘോഷ ഉദ്ഘാടന സമ്മേളനം രാവിലെ ഒന്‍പതിന് കോഴഞ്ചേരി മൂത്തൂറ്റ് നേഴ്‌സിംഗ് കോളജില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തും. മെയ് ഏഴ്, എട്ട് തീയതികളില്‍ സ്റ്റാഫിനും നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കുമായി വിവിധയിനം കലാകായിക മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ കൂടാതെ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും.
കോഴഞ്ചേരി മൂത്തൂറ്റ് നേഴ്‌സിംഗ് കോളജില്‍ മെയ് 11ന് സാംസ്‌കാരിക പരിപാടികള്‍ നടത്തും. തുടര്‍ന്നുളള പൊതുസമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നേഴ്‌സസ് ദിനമായ മെയ് 12ന് റാലിയും സമാപന സമ്മേളനവും നടത്തും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് രാവിലെ 8.30 ന് ആരംഭിക്കുന്ന റാലി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം.മഹാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അധ്യക്ഷത വഹിക്കുകയും മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍ നേഴ്‌സസ് ദിന സന്ദേശം നല്‍കും. വിവിധ കലാപരിപാടികളും നടക്കും.

ഓംബുഡ്‌സ്മാന്‍ ഉത്തരവ്
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലെ തൊഴിലാളിയെ ജോലിയില്‍ നിന്ന് ഒഴിവാക്കി മറ്റു വാര്‍ഡിലേക്ക് മാറ്റി തൊഴില്‍ നല്‍കിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി റദ്ദാക്കി. പരാതിക്കാരിക്ക് സ്വന്തം വാര്‍ഡില്‍ തന്നെ ജോലി നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ ഉത്തരവ് ഇറക്കി.

കൗണ്‍സിലര്‍ നിയമനം
പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംങും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയനവര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മൂന്ന് കൗണ്‍സിലര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. (പുരുഷന്‍- 2, സ്ത്രീ- 1) അപേക്ഷകര്‍ എം.എ സൈക്കോളജി /എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ് റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. നിയമനകാലാവധി 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയവും, യാത്രാപ്പടി പരമാവധി 2000 രൂപയും നല്‍കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, നൈപുണ്യവും, കഴിവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍ എസ്.ബി.ഐയ്ക്ക് സമീപം, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍- 689 672 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17. ഫോണ്‍ 0473 – 5227703, 9496070 349, 9496 070 336.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...