കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കും : അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വൃത്തിയുള്ള ഭക്ഷണം നൽകുവാൻ സുഭിക്ഷ ഹോട്ടലിനു സാധിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കൂടലിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമാണ് സുഭിക്ഷ ഹോട്ടൽ. ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കില്‍ ലഭ്യമാക്കുക വഴി സംസ്ഥാനത്ത് പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.ഏറെ ശ്രമഫലമായാണ് കൂടലിൽ സുഭിക്ഷ ഹോട്ടൽ ആരംഭിച്ചതെന്നും എം എൽ എ പറഞ്ഞു.

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള, വൈസ് പ്രസിഡൻ്റ് എം.പി.മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ജയകുമാർ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി, മൈലപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക സുനിൽ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ബിന്ദു റെജി,സണ്ണി ജോർജ് കൊട്ടാരത്തിൽ, കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ബി. മൃണാൾസെൻ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന്...

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...