Monday, April 22, 2024 3:55 pm

പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മർദ്ദിച്ച സംഭവം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പയ്യന്നൂരിൽ പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തവരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പയ്യന്നൂർ കണ്ടങ്കാളി ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. ലിജേഷിനെ മർദ്ദിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Lok Sabha Elections 2024 - Kerala

പയ്യന്നൂരിൽ പാലം നിർമ്മാണത്തിലെ തട്ടിപ്പ് വിവരാവകാശ രേഖ വഴി പുറത്തുവിട്ട യുവാക്കൾക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദനം നേരിടേണ്ടി വന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ലിജേഷ്, സുരേഷ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രനും വാർഡ് മെമ്പറുടെ മകനും ചേർന്നാണ് ഇരുവരെയും ആക്രമിച്ചത്. പയ്യന്നൂർ നഗരസഭ 22ാം വാർഡായ കണ്ടങ്കാളി വട്ടക്കുളത്താണ് സംഭവം. അക്കരെയുള്ള എട്ട് കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ചെറിയ പാലമാണ്. രണ്ടര മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പാലം പൊളിച്ച്  എല്ലാ വാഹനങ്ങൾക്കും കടന്നുപോകുന്ന തരത്തിൽ അഞ്ചര മീറ്ററാക്കാക്കി നിർമ്മിക്കാൻ 2019 ൽ നഗരസഭയുടെ അനുമതിയായി. ഏഴ് ലക്ഷം ഫണ്ടും വകയിരുത്തി.

കൊവിഡ് കാരണം മുടങ്ങിപ്പോയ നിർമ്മാണം കഴിഞ്ഞ മാസം തുടങ്ങി. അപ്പോഴാണ് സ്ഥലത്തെ താമസക്കാരനായ ലിജേഷിന് തട്ടിപ്പ് മനസിലായത്. അഞ്ചരമീറ്റർ വീതിയിൽ പണിയാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം പാലം നാല് മീറ്ററിൽ പണിയുന്നത് ചോദ്യം ചെയ്തത് നേതാക്കളെ പ്രകോപിപ്പിച്ചു. വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പിപി പവിത്രനും വാർഡ് മെമ്പർ കെ ബാലന്റെ മകൻ ഷൈബുവും ഇവരുടെ സുഹൃത്തുക്കളും ചേർന്ന് നടുറോട്ടിലിട്ട് പൊതിരെ തല്ലിയെന്ന് സുരേഷ് പറയുന്നു. പോലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് മെമ്പറുടെയും നിലപാട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഞ്ഞപ്പാരയുടെ വിത്തുൽപാദനം വിജയം – അഭിമാന നേട്ടവുമായി സിഎംഎഫ്ആർഐ

0
കൊച്ചി: സമുദ്ര മത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി)...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് ബിജെപി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുഴഞ്ഞുകയറ്റക്കാർ പരമാർശത്തിൽ മോഡിയെ പിന്തുണച്ച്...

തോമസ് ഐസക് വീണ്ടും പെരുമാറ്റ ചട്ട ലംഘനം നടത്തുന്നു : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോമസ് ഐസക് വീണ്ടും പെരുമാറ്റ ...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും നാളെ

0
കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും...