മമതയുടെ ജനപ്രീതിയുടെ നിഴലിൽ മാത്രം ജയിച്ച ഒന്നിനും കൊള്ളാത്തവർ വിമതർ ; മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ തൃണമൂൽ കോൺഗ്രസ് കടന്നുപോകവെ, മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര എംപി രംഗത്തെത്തി. വിമത എംഎൽഎമാരെ കടുത്ത ഭാഷയിൽ വിമർശിച്ചു. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമതർ വെറും “ഒന്നിനും കൊള്ളാത്ത” നേതാക്കളാണെന്ന് മഹുവ തുറന്നടിച്ചു. മമത ബാനർജിയുടെ ജനപ്രീതിയുടെ നിഴലിൽ മാത്രം രക്ഷപ്പെട്ടുപോന്ന ഇവർക്ക് പ്രതിപക്ഷത്തിരുന്ന് ബിജെപിയോട് പോരാടാനുള്ള കഴിവില്ലെന്നും അവർ പരിഹസിച്ചു. കേന്ദ്ര ഏജൻസികളെയും അറസ്റ്റ് ഭീഷണികളെയും ഭയന്നാണ് വിമതർ ചേരിമാറിയതെന്നും ബിജെപിയാണ് ഈ പിളർപ്പിന് പിന്നിലെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർക്ക് പ്രതിപക്ഷത്ത് ഇരിക്കാൻ താല്പര്യമില്ല. അതുകൊണ്ടാണ് അവർ സുരക്ഷിതമായ പാത തെരഞ്ഞെടുത്തത്. ‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ എന്ന് വിളിക്കാൻ വിമതർക്ക് യാതൊരു അവകാശവുമില്ലെന്നും മഹുവ പറഞ്ഞു..

പ്രതിപക്ഷ പാർട്ടികളെ തകർക്കുക മാത്രമല്ല, സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കൾ ആരാകണമെന്ന് പോലും ബിജെപിയാണ് ഇപ്പോൾ തീരുമാനിക്കുന്നതെന്ന് മഹുവ ആരോപിച്ചു. തൃണമൂലിന്റെ മുൻ നേതാവായിരുന്ന നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഓരോ എംഎൽഎമാരുടെയും ബലഹീനതകൾ കൃത്യമായി അറിയാം. ഇത് മുതലെടുത്താണ് ഓരോരുത്തരെയായി സ്വാധീനിച്ചത്. എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ കാണിച്ച് ഭയപ്പെടുത്തിയാണ് എംഎൽഎമാരെ ബിജെപി ഒപ്പം നിർത്തിയത്. അവർക്ക് പോലീസിനെയോ ഇഡിയെയോ സിബിഐെയോ നേരിടാൻ വയ്യ, പകരം സുരക്ഷിതമായി നിൽക്കാനാണ് താല്പര്യം. എന്നാൽ തൃണമൂൽ കോൺഗ്രസ് തകരുകയാണെന്ന വാദങ്ങളെ മഹുവ തള്ളി. മമത ബാനർജിയും കോർ ഗ്രൂപ്പുമാണ് യഥാർത്ഥ പാർട്ടിയെന്നും പൂജ്യത്തിൽ നിന്ന് പുതിയൊരു ചിഹ്നം വരച്ച് വീണ്ടും അധികാരത്തിൽ വരാൻ മമതയ്ക്ക് സാധിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...