ഡിഎംകെ കുടുംബങ്ങളിലെ വോട്ട് നഷ്ടമായെന്ന് ഉദയനിധി സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽ‌വിക്ക് ശേഷം മനസു തുറന്ന് ഉദയനിധി സ്റ്റാലിൻ. ഡിഎംകെ കുടുംബങ്ങളിലെ വോട്ട് നഷ്ടമായെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു. സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അവലോകന യോഗത്തിലാണ് പരാമർശം ഉണ്ടായത്. വികാരാധീനനായാണ് ഉദയനിധി സ്റ്റാലിൻ സംസാരിച്ചത്. മക്കളോടും ബന്ധുക്കളോടും നമ്മുടെ നേട്ടങ്ങൾ പറയാൻ മറന്നുപോയി. നമ്മുടെ വീടുകളിൽ രാഷ്ട്രീയം സംസാരിക്കണം. ഡിഎംകെയുടെ നിലപാടുകളും നേട്ടങ്ങളും മക്കൾ അറിയണം. സംഭവിച്ച പിഴവുകൾ തിരുത്തണമെന്നും ഉദയനിധി പറഞ്ഞു.

യഥാർത്ഥ എതിരാളിയെ നമുക്ക് മനസിലായില്ല. മറ്റൊരാൾ ആണ് എതിരാളി എന്ന് തെറ്റിദ്ധരിച്ച് പിന്നാലെ പോയി. ജനങ്ങൾ നമുക്കൊപ്പമാണെന്ന് അമിതമായി വിശ്വസിച്ചു. ആരും ഈ ഫലം പ്രതീക്ഷിച്ചതല്ല. നമുക്ക് തെറ്റുകൾ തിരുത്തിയാൽ തിരിച്ചുവരാമെന്നും യഥാർത്ഥ എതിരാളിയെ തിരിച്ചറിഞ്ഞ് തയാറെടുക്കാമെന്നും ഉദയനിധി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...