Saturday, May 3, 2025 7:18 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അഭിമുഖം 25 ന്
പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍ ആയ (യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവര്‍ഗ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നുമാത്രം -പ്രത്യേക നിയമനം) തസ്തികയ്ക്കായി (കാറ്റഗറി നം.092/2021) അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി മെയ് 25 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2222665.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് ഒ.ആര്‍.സി പരിശീലകരുടെ പാനലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 1. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍
2.ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും.
3.ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കഴിവും അഭിരുചിയുമുള്ള താത്പര്യവുമുളള കുട്ടികളെയും തെരഞ്ഞെടുക്കും.
പ്രായപരിധി: 45 വയസില്‍ താഴെ. യോഗ്യതയുള്ള പത്തനംതിട്ട ജില്ലക്കാരായുള്ള അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട – 689 533, ഫോണ്‍: 0468 – 2319998 എന്ന വിലാസത്തില്‍ അയക്കുക. അവസാന തീയതി: മെയ് 31.

ഏകദിന ശില്പശാല
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതിയുടേയും കിലയുടേയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) സംയുക്താഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി/2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്പശാല മെയ് 19 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ശില്പശാല ആസൂത്രണ ബോര്‍ഡ് മെംബര്‍ പ്രൊഫ. ജിജു പി. അലക്‌സ് ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും അദ്ധ്യക്ഷന്മാര്‍, ഉപാദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാ റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍, വികസന വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുക്കും. ഫോണ്‍ : 0468 – 2222725.

ടെന്‍ഡര്‍
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സി.എച്ച്.സി. കാഞ്ഞീറ്റുകര, ബ്ലോക്ക് പി.എച്ച്.സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പകല്‍ വീടുകളിലേക്ക് നിലവിലുള്ള 20 രോഗികള്‍ക്ക് (ഒരു സെന്ററില്‍) 2022 ജൂണ്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ഭക്ഷണം നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം തിരികെ സ്വീകരിക്കുന്ന അവസാന തീയതി. : മെയ് 27 ന് രാവിലെ 11 വരെ. ടെണ്ടര്‍ ഫോറവും വിശദ വിവരങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കോഴഞ്ചേരി ജില്ലാ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നം. 0468 – 2214108.

റേഷന്‍ ലൈസന്‍സി: 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച 19 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ /പട്ടികജാതി / പട്ടിക വര്‍ഗ /ഭിന്ന ശേഷി എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക് /റേഷന്‍കട നമ്പര്‍ /പഞ്ചായത്ത്/വില്ലേജ് /സ്ഥലം – വിഭാഗം എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് ജില്ലാ സപ്ലൈ ഓഫീസിലും എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം പട്ടിക വര്‍ഗ വിഭാഗത്തിന് ഒഴിവ് നീക്കി വയ്ക്കുകയും എന്നാല്‍, ആ വാര്‍ഡിലെ പട്ടിക വര്‍ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പട്ടിക വര്‍ഗ ഒഴിവ് കാരി ഫോര്‍വേഡ് ചെയ്യും. പിന്നീട് ജില്ലയിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ പട്ടിക വര്‍ഗ ജനസംഖ്യ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ അധികരിക്കുകയാണെങ്കില്‍ അവിടെ ഉണ്ടാവുന്ന ഒഴിവിലേക്ക് കാരി ഫോര്‍വേഡ് ചെയ്ത ഒഴിവ് പരിഗണിക്കും.

നിര്‍ദിഷ്ട ഫോറത്തില്‍ അല്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിച്ചിട്ടില്ലാത്തതും, നിശ്ചിത തീയതിക്കകം ലഭിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകര്‍ കേരള ടാര്‍ജറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം കണ്‍ട്രോള്‍ ഓര്‍ഡര്‍ 2021 പ്രകാരം വ്യക്തിഗത അപേക്ഷകള്‍ കെടിപിഡിഎസ് ഓര്‍ഡര്‍ 2021 അനുബന്ധം 7 ഫോറം ജി പ്രകാരവും സംവരണ വിഭാഗങ്ങളിലെ വനിതാ കൂട്ടായ്മ /വനിതാ സ്വയം സഹായ സഹകരണ സംഘങ്ങള്‍ കെടിപിഡിഎസ് ഓര്‍ഡര്‍ 2021 അനുബന്ധം 8 ഫോറം എച്ച് പ്രകാരവും അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയിലെ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് ജൂണ്‍ 15ന് വൈകുന്നേരം മൂന്നിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല.
അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍ ഭാഗത്ത് എഫ്പിഎസ്(റേഷന്‍കട) നമ്പര്‍, താലൂക്ക് നോട്ടിഫിക്കേഷന്‍ നമ്പര്‍, ———-നമ്പര്‍ പരസ്യപ്രകാരം റീട്ടെയില്‍ ഷോപ്പ് നടത്തുന്നതിനുളള അപേക്ഷ എന്നീ വിവരങ്ങള്‍ വ്യക്തമായി എഴുതിയിരിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.civilsupplieskerala.gov.in) അതത് ജില്ലാ /താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.

റവന്യു റിക്കവറി – ബാങ്ക് വായ്പാ കുടിശിക നിവാരണ മേള
കോഴഞ്ചേരി, കോന്നി താലൂക്ക് പരിധിയില്‍ വരുന്ന ബാങ്ക് വായ്പ എടുത്ത് റവന്യു റിക്കവറി നടപടികള്‍ നേരിടുന്ന കുടിശികക്കാര്‍ക്കു വേണ്ടി ജില്ലാ ഭരണകൂടവും പത്തനംതിട്ട ലീഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുടിശിക നിവാരണ മേള മേയ് 23നും 24നും നടക്കും. ഇതുപ്രകാരം കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള കുടിശികക്കാര്‍ക്ക് മേയ് 23ന് ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ വച്ച് രാവിലെ ഒന്‍പതു മുതലും കോന്നി താലൂക്ക് പരിധിയിലുള്ള കുടിശികക്കാര്‍ക്ക് മേയ് 24ന് കോന്നി ബ്ലോക്ക് ഓഫീസില്‍ രാവിലെ ഒന്‍പതു മുതലും മേള നടത്തും. മേളയില്‍ പങ്കെടുത്ത് പരമാവധി ഇളവുകള്‍ നേടി കുടിശികകള്‍ തീര്‍പ്പാക്കണമെന്ന് റവന്യു റിക്കവറി തഹസീല്‍ദാര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി മേയ് 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ്/ എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും(പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭരണങ്ങാനത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

0
കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. ജർമൻ...

മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് സമാപിച്ചു

0
തിരുവല്ല: എ ഐ ( അസ്പിറേഷൻ ആൻഡ് ഇൻസ്പിറേഷൻ )...

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ മൂന്ന് മരണങ്ങൾ പുകശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ മൂന്ന് മരണങ്ങൾ പുകശ്വസിച്ചല്ലെന്ന്...

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

0
ഇടുക്കി: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 3,11,000 രൂപ...