കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ നിന്നും പേപ്പർ ഉൽപാദനം നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ നിന്നും പേപ്പർ ഉൽപാദനം നാളെ തുടങ്ങും. കോട്ടയം വെള്ളൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിൽ നിന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ കെപിപിഎൽ ആരംഭിച്ചത്.

ദിന പത്രങ്ങൾക്കും മറ്റ് പ്രസിദ്ധീകരണങ്ങൾക്കും ആവശ്യമായ ന്യൂസ് പ്രിന്റുകൾ. പുസ്തകങ്ങൾ നോട്ട് ബുക്കുകൾ എന്നിവയ്ക്കായി പേപ്പറുകൾ എന്നിവ ഉദ്പാതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം വെള്ളൂരിലെ പഴയ പേപ്പർ കമ്പനി സർക്കാർ പുതിയ പേരിൽ പുനരാരംഭിക്കുന്നത്. പേപ്പർ മെഷീൻ, പവർ ബോയിലർ, ഡീ ഇങ്കിംഗ് എന്നിവയ്ക്കായി മൂന്ന് പ്ലാന്റുകൾ പ്രവർത്തന സജ്ജമാക്കി. ഡീ ഇങ്കിംഗ് പ്ലാന്റിൽ നിന്നുള്ള പൾപ്പും ഇറക്കുമതി ചെയ്യുന്ന പൾപ്പും ഉപയോഗിച്ചാണ് ഉൽപാദനം. വ്യാവസായിക അടിസ്ഥാനത്തിൽ തുടർച്ചയായി ഉൽപാദനം തുടങ്ങാൻ രണ്ട് മാസം കൂടി വേണ്ടി വരും. ഇതിനായി കെമിക്കൽ പൾപ്പിംഗ് , മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റുകൾ കൂടി സജ്ജമാകണം. ഇറക്കുമതി പൾപ്പ് ഒഴിവാക്കി ഈറ്റ, തടി, മുള എന്നിവയിൽ നിന്ന് പൾപ്പ് ഉൽപാദിപ്പിക്കുന്നതിനാണ് ഈ പ്ലാന്റുകൾ.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലുണ്ടായിരുന്ന 255 സ്ഥിരം തൊഴിലാളികളെ പുതിയ കന്പനിയിൽ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. പ്രവർത്തന മൂലധനമായ 75 കോടി രൂപ ഉൾപ്പെടെ 154 കോടി രൂപയാണ് കെപിപിഎല്ലിനായി സ!ർക്കാ!ർ വകയിരുത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചൂണ്ടൽ ഗവ. യുപി സ്കൂൾ നാളെ തുറക്കും; തെരുവുനായ ശല്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളിൽ...

0
തൃശൂര്‍: തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ച ചൂണ്ടല്‍ ഗവ. യുപി സ്‌കൂള്‍...

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ട്രംപിന്റെ ഉത്തരവ് റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി.

0
വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്...

ടി.സി നൽകുന്നതിനെച്ചൊല്ലി തർക്കം; പ്രിൻസിപ്പലിന്റെ മുന്നിൽ വെച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ കുത്തേറ്റു.

0
മുംബൈ: ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അധ്യാപകനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു....

വിഴിഞ്ഞത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ്...