Saturday, July 5, 2025 8:58 pm

സര്‍ക്കാര്‍ അറിയിക്കുകള്‍

For full experience, Download our mobile application:
Get it on Google Play

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം മേയ് 28ന് രാവിലെ 11നും പ്രീഡിഡിസി യോഗം മേയ് 21ന് രാവിലെ 11നും ഓണ്‍ലൈനായി ചേരും.

കാലവര്‍ഷം : ജില്ലാ കളക്ടറുടെ യോഗം 20 ന്
കാലവര്‍ഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 20 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി യോഗം ചേരും.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം.229/2016) തസ്തികയിലേക്ക് 27.03.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 196/2019/എസ്.എസ് 2 നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 26.03.2022 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 27.03.2022 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 26.03.2022 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ്ങ് പരിശീലനം ആരംഭിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 – 2270244, 2270243 ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി
ജില്ലയിലെ കോന്നി, തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 41 സ്ഥാപനങ്ങളില്‍ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഗുണനിലവാരമില്ലാത്ത ഒരു സ്ഥാപനം അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും മറ്റ് അപാകതകള്‍ ചൂണ്ടികാണിച്ചു കൊണ്ട് അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നാല് സര്‍വയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

പി.എസ്.സി അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (എന്‍.സി.എ-എസ്.സി) – എല്‍.പി.എസ് (കാറ്റഗറി നം.434/2020) തസ്തികയിലേക്ക് 30.12.2020 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലയെന്നുളള വിവരം ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ഇന്റര്‍വ്യൂ മെയ് 26ന്
കോന്നി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മൂലം മാറ്റി വെച്ച സെക്യൂരിറ്റി ജീവനക്കാരുടെ ഇന്റര്‍വ്യൂ മെയ് 26 ന് രാവിലെ 10ന് കോന്നി താലൂക്ക് ആശുപത്രിയില്‍ നടത്തും.

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂണ്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭിക്കും.

ഗസ്റ്റ് അധ്യാപക നിയമനം
ഇലന്തൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അക്കാദമിക് വര്‍ഷത്തേക്കുളള ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മെയ് 23 ന് രാവിലെ 10.30 ന് കെമിസ്ട്രി, 11 ന് കൊമേഴ്‌സ്, ഉച്ചയ്ക്ക് രണ്ടിന് സുവോളജി, മെയ് 24 ന് രാവിലെ 11 ന് ഹിന്ദി 12 ന് മലയാളം ഉച്ചയ്ക്ക് രണ്ടിന് സംസ്‌കൃതം, മെയ് 25 ന് രാവിലെ 11 ന് ഇംഗ്ലീഷ് 12 ന് ബോട്ടണി എന്നീ സമയങ്ങളിലാണ് അഭിമുഖം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടേറ്റിലെ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, പ്രവര്‍ത്തി പരിചയം, പാനല്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുടെ അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. വെബ് സൈറ്റ്: www.gcelanthoor.ac.in.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...

അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷം ഡിസംബർ 25,26,27...

0
കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ...

കേരളത്തിലെ ആദ്യത്തെ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ 'സ്‌കിൻ ബാങ്ക്' തിരുവനന്തപുരം...

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...