Tuesday, April 23, 2024 7:34 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലേലം
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് 8ല്‍ റീസര്‍വെ 356/11, 356/12 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന മാവ് മുറിച്ച് നാല് കഷണങ്ങളാക്കിയതും വിറകും മെയ് 24 ന് രാവിലെ 11ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 04734 – 224826.

എക്സൈസ് ഡ്രൈവര്‍ ; പുനരളവെടുപ്പ് മെയ് 26 ന്
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ എക്സൈസ് ഡ്രൈവര്‍ (എന്‍.സി.എ-വിശ്വകര്‍മ കാറ്റഗറി നം.187/2020) തസ്തികക്ക് 2022 ഏപ്രില്‍ 28ന് നടത്തിയ ശാരീരിക അളവെടുപ്പില്‍ നിശ്ചിത യോഗ്യത നേടാതെ അപ്പീല്‍ നല്‍കി ഡ്രൈവിംഗ് പ്രയോഗിക പരീക്ഷയില്‍ പങ്കെടുത്ത്, ഡ്രൈവിംഗ് പ്രയോഗിക പരീക്ഷ പാസായ ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് മെയ് 26ന് ഉച്ചക്ക് 12ന് തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍ . 0468 2222665.

സെക്യൂരിറ്റി ഇന്റര്‍വ്യൂ 26 ന്
കോന്നി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് മൂലം മാറ്റി വെച്ച സെക്യൂരിറ്റി ജീവനക്കാരുടെ ഇന്റര്‍വ്യൂ മെയ് 26ന് രാവിലെ 10ന് കോന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലയില്‍ വിവിധ കൃഷി ഭവനുകളില്‍ തെങ്ങിന്‍ തൈകള്‍, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവ ലോറിയില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 30. ഫോണ്‍ : 9539739059.

അഭിമുഖം
കോന്നി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടക്കും. മെയ് 24 ന് രാവിലെ 10 ന് മാത്തമാറ്റിക്സ് 11 ന് ഇംഗ്ലീഷ് , മെയ് 25ന് രാവിലെ 10 ന് കൊമേഴ്സ്, മെയ് 27ന് രാവിലെ 10ന് കമ്പ്യൂട്ടര്‍ സയന്‍സ് ഉച്ചക്ക് 12ന് പ്രോഗ്രാമര്‍ എന്നീ സമയക്രമങ്ങളില്‍ ഇന്റര്‍വ്യൂ നടക്കും. അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രോഗ്രാമര്‍ തസ്തികയ്ക്ക് പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ് ആണ് യോഗ്യത. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളജില്‍ എത്തണം. ഫോണ്‍ : 8547005074.

പ്രളയ മുന്നൊരുക്കം : റാന്നിയില്‍ 23ന് യോഗം
പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം മെയ് 23ന് വൈകുന്നേരം നാലിന് റാന്നി താലൂക്ക് ഓഫീസില്‍ യോഗം. ഇടവപ്പാതി ആരംഭിക്കുന്നതോടെ ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങള്‍, പ്രളയമുണ്ടാകാതിരിക്കാനുളള മുന്നൊരുക്കങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. റാന്നി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന തഹസില്‍ദാര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് യോഗം.

ക്ഷീര വികസന വകുപ്പ്; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ക്ഷീര വികസന വകുപ്പിന്റെ പത്തനംതിട്ട അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്ന് ലോകക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 27ന് രാവിലെ 10 മുതല്‍ 11വരെ ഉപന്യാസ രചന(മലയാളം), 11.30 മുതല്‍ 12.30 വരെ ചെറുകഥാരചന (മലയാളം) ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു വരെ ഡയറിക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മേയ് 25ന് വൈകിട്ട് അഞ്ചിന് മുന്‍പായി 7025216927, 9495390436, 9656936426 ഈ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മെയില്‍ ഐ.ഡി- [email protected]

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റണം. നിര്‍ദ്ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യതയെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4285225.

കോലറയാറില്‍ അനധികൃത മത്സ്യ ബന്ധനം തടഞ്ഞു
തിരുവല്ല ഫിഷറീസ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ കടപ്ര പഞ്ചായത്തിലുള്‍പ്പെടുന്ന കോലറയാറില്‍ നിന്നും നിരോധിത വലകള്‍ പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യബന്ധന നിയന്ത്രണം സംബന്ധിച്ചുള്ള നടപടികള്‍ ശക്തമാക്കുമെന്ന് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവില്‍ മുറിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ഡി.എം ആക്ട് പ്രകാരം മരങ്ങളുടെ ഉടമസ്ഥരായിരിക്കും ഉത്തരവാദിയെന്നും പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2242215.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണ്ണീറ റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണം ; ആവിശ്യം ശക്തമാകുന്നു

0
കോന്നി : മുണ്ടോൻമൂഴി മണ്ണീറ റോഡിന്റെ അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി...

എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി റാലി നടത്തി

0
വായ്പ്പൂര്: എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ.ടി.എം തോമസ് ഐസക്കിന്‍റെ...

വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലിയില്ല ; അപകട സാധ്യത

0
റാന്നി: വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലി...