Friday, April 26, 2024 2:49 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനായി നിര്‍വഹിക്കും. മേയ് 30ന് രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രാജ്യമൊട്ടാകെ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയും. ഇതോടനുബന്ധിച്ച് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംപി, ജില്ലയിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ അക്കൗണ്ടിലേക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നിശിചിത ധനസഹായ തുകയായ പത്തു ലക്ഷം രൂപ കൈമാറുക. ജില്ലയില്‍ മൂന്നു കുട്ടികളെ വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ് അറിയിച്ചു.

മാസ്റ്റര്‍പ്ലാന്‍ : പൊതു സെമിനാറുകള്‍ സംഘടിപ്പിക്കും
പത്തനംതിട്ട നഗരത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചതിന്റെ ഭാഗമായി പൊതു സെമിനാറുകള്‍ ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍. ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്നിരുന്ന മാസ്റ്റര്‍പ്ലാനിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലേറിയതിനു ശേഷമാണ് സജീവമായത്. മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്കാന്‍ നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായ 17 അംഗ സ്പെഷ്യല്‍ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഫെബ്രുവരിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം നിലവിലുള്ള അഞ്ച് നഗരാസൂത്രണ പദ്ധതികളെ മാസ്റ്റര്‍പ്ലാനില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സ്‌കീം ഏരിയകളിലുള്ള വിവിധ റോഡുകള്‍ക്ക് ഏഴുമീറ്റര്‍ മുതല്‍ 21 മീറ്റര്‍ വരെ വീതി ഉണ്ടാകണമെന്ന സ്പെഷ്യല്‍ കമ്മറ്റിയുടെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചു. മാസ്റ്റര്‍പ്ലാന്‍ നിലവില്‍ വരുന്നതോടെ ഭൂവിനിയോഗത്തില്‍ സമഗ്രമായ മാറ്റമുണ്ടാകും. കൂടാതെ, നിലവിലുണ്ടായിരുന്ന പല നിയന്ത്രണങ്ങള്‍ക്കും ഇളവുണ്ടാകും. ടൂറിസം സാധ്യത കൂടി കണക്കിലെടുത്ത് റിങ് റോഡിനെയും സ്പെഷ്യല്‍ പ്രൊജക്റ്റ് ആയി പരിഗണിക്കും. വികസന-സാമൂഹിക-പശ്ചാത്തല മേഖലകളില്‍ വിപുലമായ പഠനമാണ് ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നത്. നിര്‍ദിഷ്ട മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ജി.അരുണ്‍, അസി.ടൗണ്‍ പ്ലാനര്‍ വിനീത് എന്നിവര്‍ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം
മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് മെയ് 30ന് രാവിലെ 11ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫയര്‍, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവുമുളള 12 ലെവല്‍ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0468 2259952

നാഷണല്‍ ലോക് അദാലത്ത്
ജൂണ്‍ 26 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പത്തനംതിട്ട കോടതി കോടതി കോംപ്ലക്സിലുളള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുളള കോടതികളിലുമാണ് അദാലത്ത് നടത്തുന്നത്. ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍ സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകടനഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി കേസുകള്‍, തൊഴില്‍, ഇലക്ട്രിസിറ്റി, വെളളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
പണ സംബന്ധമായ കേസുകള്‍ ഇളവുകള്‍ നല്‍കി തീര്‍പ്പാക്കും. അദാലത്തില്‍ ബാങ്ക് രജിസ്ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ കോ-ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്സേഷന്‍ എന്നിവ സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കാന്‍ പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ഫോണ്‍ : 0468 2220141. ഇ-മെയില്‍ : [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പ്രധാനമന്ത്രി ഭയന്നിരിക്കുന്നു’; വിമര്‍ശനവുമായി രാഹുൽ ഗാന്ധി

0
ബിജാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി .'ഇനി...

വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി നിയോജക മണ്ഡലത്തിൽ 85648 പേര്...

0
റാന്നി : വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി...

കോഴിക്കോട് കക്കാടംപൊയിലിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു

0
കോഴിക്കോട് : കക്കാടംപൊയിലിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന്...

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

0
മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍...