മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20.വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.keralapottery.org)
ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് 2022 ജൂലൈ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആശുപത്രി ഉപകരണങ്ങള്‍, ചികിത്സാ സാധനങ്ങള്‍, പരിശോധനകള്‍, പ്രിന്റിംഗ് ജോലികള്‍ എന്നിവ ചെയ്തു തരുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരസ്വഭാവമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0473 – 4223236.
ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 207/2019) തസ്തികയുടെ 25/05/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 06/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ജൂണ്‍ 10,13,14,15,16,17,18,20,21,22 എന്നീ തീയിതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ മുതലായവ തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് ആയതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2222665.
അപ്രന്റീസ് മേള
ഗവ. ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജൂണ്‍ 13 ന് അപ്രന്റീസ് മേള നടക്കും. ഐ.ടി.ഐ പാസായ എല്ലാ ട്രെയിനികള്‍ക്കും അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം. അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. നിരവധി സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് യോഗ്യരായ ട്രെയിനികളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നതാണ്. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും. ഫോണ്‍ : 0468 – 2258710.
സ്‌കോള്‍-കേരള ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പ്രവേശനം, പുനഃപ്രവേശനം ജൂണ്‍ 8 മുതല്‍
സ്‌കോള്‍-കേരള മുഖേന 2022-23 അധ്യയന വര്‍ഷത്തെ ഹയര്‍െസക്കന്‍ഡറി കോഴ്സ് രണ്ടാംവര്‍ഷ പ്രവേശനം, പുന:പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന 2022 ജൂണ്‍ 8 മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോള്‍-കേരള വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാര്‍ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ടും നിര്‍ദ്ദിഷ്ടരേഖകളും എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം 695 012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ സ്പീഡ് / രജിസ്റ്റേഡ് തപാല്‍ മാര്‍ഗമോ ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.