25 C
Pathanāmthitta
Thursday, June 16, 2022 10:21 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ അശുപത്രിയിലേക്ക് എച്ച്എംസി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 01.06.2022ല്‍ 35 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 9497 713 258

ബിസില്‍ അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ടീച്ചര്‍ ട്രെയിനിംഗ്, സോഫ്റ്റ് വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, അക്കൗണ്ടിംഗ് ആന്റ് ടാലി, മള്‍ട്ടീമീഡിയ ആന്റ് അനിമേഷന്‍, ലോജിസ്റ്റിക്‌സ്, ഫാഷന്‍ ആന്റ് ഇന്റീരിയര്‍, റോബോട്ടിക്‌സ്, ഡ്രോണ്‍ ടെക്നോളജീസ്, മാനേജ്മെന്റ് കോഴ്സുകള്‍ നടത്തുന്നതിനായി പഠന കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍, നാലാം നില, ടെക്നോ പ്ലാസ, എന്‍.എച്ച് ബൈപാസ്, നിയര്‍ സരോവരം ഹോട്ടല്‍, വൊല്‍ക്‌സ്വാഗണ്‍ എതിര്‍വശം, കണ്ണാടിക്കാട്, കുണ്ടന്നൂര്‍, കൊച്ചി, കേരളം 682 304 ഫോണ്‍ : 7510 832 813.

ലൈഫ് മിഷന്‍ : മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 പ്രകാരം ഓണ്‍ലൈനായി ലഭിച്ച പുതിയ അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയും പുന:പരിശോധനയും പൂര്‍ത്തിയാക്കി ഭൂമിയുളള ഭവനരഹിതരായ അര്‍ഹരുടെയും അനര്‍ഹരുടെയും ഭൂരഹിതഭവനരഹിതരുടെ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികയും പ്രസിദ്ധപ്പെടുത്തി. പട്ടിക സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂണ്‍ 17ന് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീല്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2350237.

കിക്മയില്‍ എം.ബി.എ അഡ്മിഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്ക് അഡ്മിഷന്‍ ജൂണ്‍ 17ന് ആറന്മുളയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ-മാറ്റ്, സി മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് (സി മാറ്റ് / ക്യാറ്റ്) യോഗ്യത നേടിയിട്ടുളളവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തിന് പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 8547 618 290. www.kicma.ac.in.

സംരംഭകര്‍ക്ക് പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക-നാനോ സംരംഭകര്‍ക്കായി ശാസ്ത്രീയ ചക്കക്കുരുവിന്റെ സംസ്‌കരണവും, മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 17ന് രാവിലെ 10 മുതല്‍ തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ ജൂണ്‍ 16ന് ഉച്ചക്ക് 12ന് മുന്‍പായി 8078 572 094 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/3/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്)യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ജൂണ്‍30 വരെ ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. സീനിയോറിറ്റി പുനസ്ഥാപിച്ച് കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പുതുക്കാമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

അന്താരാഷ്ട്ര ബാലവേലവിരുദ്ധ വാരാചരണവും പോസ്റ്റര്‍ പ്രകാശനവും നടന്നു
പത്തനംതിട്ട ജില്ലാ വനിതാശിശുവികസന വകുപ്പ് /ഐ.സി.പി.എസ് /ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേലവിരുദ്ധ വാരാചരണവും, പോസ്റ്റര്‍ പ്രകാശനവും പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ഥികള്‍ ശരിയായ ലക്ഷ്യബോധമുള്ളവരും പരിശ്രമശാലികളാകണമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ പറഞ്ഞു. ജില്ലാ ലേബര്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) എസ്.സുരാജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സി. കെ ജയചന്ദ്രന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപിക സുമ ഏബ്രഹാം, പി.റ്റി.എ പ്രസിഡന്റ് സാം ജോയിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം ഉദ്ഘാടനം നടന്നു
ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയുടെയും വാരാചരണത്തിന്റെ ഉദ്ഘാടനം മഞ്ഞാടി എം.എം.എന്‍.ആര്‍.എ ഹാളില്‍ നടന്നു. വാരാചരണത്തിന്റെ ഭാഗമായി എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ജലജന്യ രോഗനിയന്ത്രണ പരിപാടികളും ബോധവല്‍ക്കരണവും ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. കുറ്റപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ജെ.എച്ച്.ഐ വിജയലക്ഷ്മി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. വാരാചരണത്തിന്റെ ഭാഗമായി വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 18ന് ക്വിസ് മത്സരം സംഘടിപ്പിക്കും.

തിരുവല്ല നഗരസഭ മുനിസിപ്പല്‍ കൗണ്‍സിലര്‍ സാറാമ്മ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വ്വെയലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജേക്കബ് ജോര്‍ജ്ജ്, അനു സോമന്‍, ഷാനി താജ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ആര്‍.ദീപ, ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ചാര്‍ജ്ജ് ആബിദാ ബീവി, കുറ്റപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രേവതി, ചാത്തങ്കരി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular