Sunday, April 20, 2025 9:21 am

സർക്കാർ അറിയിപ്പുകൾ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും ഇന്ന് – ബുധനാഴ്ച
കോന്നി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ ബോര്‍ഡിന്റെയും ഹരിതകേരള മിഷന്റെയും ആഭിമുഖ്യത്തില്‍ ലോക തണ്ണിര്‍ത്തട ദിനത്തോടനുബന്ധിച്ച് നാളെ രാവിലെ 9.30 ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജലം ജീവനാണ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തും. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് മുഖ്യപ്രഭാഷണം നടത്തും.

മില്‍മാ ഗ്രാമോത്സവം ഈ മാസം ഏഴ്, എട്ട് തീയതികളില്‍
തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ പത്തനംതിട്ട ജില്ലാ മില്‍മാ ഗ്രാമോത്സവം ഈ മാസം ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട അഴൂര്‍ റോഡിലുള്ള ഡോ.വര്‍ഗീസ് കുര്യന്‍ നഗറില്‍ നടക്കും. ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 11ന് സി.ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും.
ഫെബ്രുവരി എട്ടിന് 11 മണിക്ക്  നടക്കുന്ന സമാപനസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിക്കും. വീണാ ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ശില്‍പശാലകള്‍, ഡയറി എക്സിബിഷന്‍, സമ്മേളനങ്ങള്‍, അവാര്‍ഡ്ദാനം, കലാപരിപാടികള്‍ എന്നിവയും മില്‍മാ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കും.

സാമ്പത്തിക സ്ഥിതിവിവരകണക്ക് സര്‍വെ : ശരിയായ വിവരങ്ങള്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ പ്രാദേശികതലത്തില്‍ ശേഖരിക്കുന്നതിന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിനെ (ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്) ചുമതലപ്പെടുത്തിയിരിക്കുന്നു.
78-ാമത് ദേശീയ സാമ്പിള്‍ സര്‍വെയുടെ ഭാഗമായി വകുപ്പിലെ ഉദ്യോഗസഥര്‍, നഗര ഗ്രാമപ്രദേശങ്ങളിലെ തെരഞ്ഞെടുത്ത സാമ്പിളുകളില്‍ (തെരഞ്ഞെടുത്ത വാര്‍ഡുകളിലെ വീടുകള്‍) നിന്നും 2020 ഡിസംബര്‍ 31 വരെ വിവര ശേഖരണം നടത്തും. ആഭ്യന്തര വിനോദസഞ്ചാര ധനവ്യയം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തയ്യാറാക്കുന്നതിനുളള വിവര ശേഖരണം എന്നിവയാണ് നടത്തുന്നത്.
ഭൂവിനിയോഗം (കാര്‍ഷിക, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുളളത്) വിവിധ കാര്‍ഷികവിളകളുടെ വിസ്തൃതി, ഉല്പാദനം, ജലസേചന വിവരങ്ങള്‍, ഉപയോഗിക്കുന്ന വളങ്ങള്‍ / ഉല്പാദന ചെലവ്, കര്‍ഷക തൊഴിലാളികളുടെ കൂലി തുടങ്ങി കാര്‍ഷികമേഖലയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഗവണ്‍മെന്റിന്റെ പദ്ധതി ആസൂത്രണത്തിന് ആവശ്യമാണ്. എല്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കുന്ന സര്‍വെ നമ്പരുകളില്‍ നിന്നും ഇതിനാവശ്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും.
നിത്യോപയോഗ സാധനങ്ങളുടെ മൊത്ത-ചില്ലറവില നിലവാരം, കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലശേഖരണം, വേതനഘടന തുടങ്ങിയ വിവരങ്ങള്‍ തെരഞ്ഞെടുത്ത കടകളില്‍ നിന്നും കര്‍ഷകന് കൃഷിയിടത്തില്‍ ലഭിക്കുന്ന കാര്‍ഷികോല്‍പ്പനങ്ങളുടെ വില തെരഞ്ഞെടുത്ത കര്‍ഷകരില്‍ നിന്നും നിരന്തരം ശേഖരിച്ചുവരുന്നു.
വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിലുളള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഈ വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെയോ, കുടുംബങ്ങളുടെയോ വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിക്കില്ല. അവ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും. വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രാദേശികതലങ്ങളില്‍ നിന്നുംശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ക്രോഡീകരിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ നയരൂപീകരണത്തിലെ അടിസ്ഥാന വിവരമായതിനാല്‍ കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുന്നത് അതീവ പ്രാധാന്യമുണ്ട്.
വിവരശേഖരണത്തിനായി വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കുന്ന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും വകുപ്പ് നടത്തുന്ന ഒരു സര്‍വെയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്‍ (സി.എ.എ) എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലായെന്നും പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ; ദിവസ വേതന നിയമനം
ജില്ലയിലെ കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിലെ നേഴ്‌സ് തസ്തികയിലേക്ക് (ഒരു ഒഴിവ് ) 31/03/2020 വരെ താല്‍ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഗവ. അംഗീകൃത ജനറല്‍ നേഴ്‌സിംഗ്, പാലിയേറ്റീവ് നേഴ്‌സിംഗ് (ബി.സി.സി.പി.എന്‍) യോഗ്യതയുള്ളവര്‍ ഗവ.അംഗീകൃത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 10 ന് രാവിലെ 11 ന് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍:’04734 226063.

വനിതകള്‍ക്കായി സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ പദ്ധതിക്കായുളള അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ മേഖലാ മാനേജര്‍ ടി.സി 15/1942(2), ലക്ഷ്മി ഗണപതി കോവിലിന് സമീപം വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന മേല്‍ വിലാസത്തില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328257, 9496015005.

ലഹരിയ്‌ക്കെതിരെ തിരുവല്ലയില്‍ ബൈക്കത്തോണ്‍
വിമുക്തിയുടെ ഭാഗമായി ഫെബ്രുവരി ആറിന് കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തിരുവല്ല താലൂക്കിലുടനീളം ബൈക്കത്തോണ്‍ (ബൈക്ക് റാലി) നടത്തുമെന്ന് തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ് അറിയിച്ചു. ‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന പേരിലുളള തൊണ്ണൂറ് ദിന തീവ്ര യജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗത്തിനെതിരെ സ്‌കൂള്‍ കോളജ് തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ , റസിഡന്റ് അസോസിയേഷന്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ ബോധവല്‍ക്കരണ പരിപാടികളാണ് വിമുക്തിയുടെ ഭാഗമായി നടപ്പാക്കി വരുന്നത്.

ഇഗ്നോ കോഴ്‌സ് : അപേക്ഷാ തീയതി നീട്ടി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടി. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, പാരാലീഗല്‍ പ്രാക്ടീസില്‍ ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. വിശദവിവരങ്ങള്‍ www.ignou.ac.in എന്ന സൈറ്റിലും 7012439658, 9497942567, 9495768234 എന്നീ ഫോണ്‍മ്പരുകളിലും ലഭിക്കും.

സെലക്ഷന്‍ ട്രയല്‍സ്
2020-21 അധ്യയന വര്‍ഷം, ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍-തിരുവനന്തപുരം, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ പുതുതായി ആരംഭിക്കുന്ന കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളിലേയ്ക്ക് ആറ്, ഏഴ്,എട്ട്,ഒന്‍പത്, പ്ലസ് വണ്‍/ വി.എച്ച്.എസ്.ഇ ക്ലാസുകളിലേയ്ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫൂട്‌ബോള്‍,വോളീബോള്‍,തായ്ക്വണ്ട, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ ക്രിക്കറ്റ്(പെണ്‍കുട്ടികള്‍ക്ക്) എന്നീ കായിക ഇനങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ തെരഞ്ഞടുക്കുന്നതിനായി സംസ്ഥാന കായിക യുവജന കാര്യാലയം സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും, ജില്ലാ-സംസ്ഥാന-ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും ഫോട്ടോയുമായി ഈ മാസം 12ന് രാവിലെ 7.30 ന് മുമ്പായി പത്തനതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എത്തിചേരണം. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് http://gvrsportsschool.org/talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606819961 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ചാര്‍ട്ടേഡ് എഞ്ചിനീയറെ ആവശ്യമുണ്ട്
ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിലേക്ക് സിവില്‍ വര്‍ക്കുകളുടെ മേല്‍നോട്ടത്തിന് ചാര്‍ട്ടേഡ് എഞ്ചിനീയറില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിരക്കും മറ്റ് മാനദണ്ഡങ്ങളുമുള്‍പ്പെടെയുളള അപേക്ഷ ഈ മാസം 15 ന് മുന്‍പ് സി.എഫ്.ആര്‍.ഡി ഡയറക്ടറുടെ പേരില്‍ നല്‍കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെയിൽപ്പാളത്തിൽ രാത്രി കല്ലുകളും മരക്കഷണങ്ങളും നിരത്തിയ യുവാവ് പിടിയിൽ

0
കാസർ​ഗോഡ് : രാത്രിയിൽ റെയിൽപ്പാളത്തിൽ കല്ലുകളും മരക്കഷണങ്ങളും നിരത്തിവെച്ച സംഭവത്തിൽ ആറന്മുള...

ബംഗാളിൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ബിജെപിയും ആർഎസ്എസും : മമത ബാനർജി

0
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ സംഘർഷങ്ങളിൽ ബിജെപിയെയും ആർഎസ്എസിനേയും രൂക്ഷമായി...

കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകർ ജഡ്ജിമാരാക്കിയേക്കും ; നിയമനം പരിഗണനയിൽ

0
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി...

കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു

0
ബെം​ഗളൂരു : കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന...