അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടര്‍ വാഹന വകുപ്പു സ്ഥാപിച്ച ക്യാമറാ സംവിധാനം അമിത വേഗത്തിലെത്തിയ വാഹനം തന്നെ ഇടിച്ചിട്ടു ; മാസം ഒന്നുകഴിഞ്ഞിട്ടും സാറന്മാര്‍ ഇതുവരെ ഇതൊന്നും അറിഞ്ഞില്ല

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍  സ്ഥാപിച്ച ക്യാമറാ വണ്ടി ഇടിച്ചു തകര്‍ത്തിട്ട് ഒരു മാസം കഴിഞ്ഞിട്ടും വകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല.  തളിപ്പറമ്പില്‍ സംസ്ഥാന പാതയോരത്ത് മോട്ടര്‍ വാഹന വകുപ്പു സ്ഥാപിച്ച ക്യാമറാ സംവിധാനം അമിത വേഗത്തിലെത്തിയ വാഹനം തന്നെ ഇടിച്ചിട്ടു. ക്യാമറ തകര്‍ന്ന് ഒരു മാസത്തോളം കഴിഞ്ഞിട്ടും മോട്ടര്‍ വാഹന വകുപ്പ് ഇത് അറിഞ്ഞിട്ട് പോലും ഇല്ല.

തളിപ്പറമ്പ് ആലക്കോട് കൂര്‍ഗ് റോഡിലെ നാടുകാണി അല്‍മഖറിന് സമീപത്തുള്ള ക്യാമറകളുടെ നിയന്ത്രണ സംവിധാനമാണ് അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ച് തകര്‍ത്തത്. ഇരുഭാഗത്തുമുള്ള ക്യാമറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകള്‍ സ്ഥാപിച്ച തൂണ്‍ ഇടിച്ചു തകര്‍ത്ത ശേഷം റോഡരികിലെ നിയന്ത്രണ സംവിധാനവും തകര്‍ത്തു. പോലീസ് ട്രാഫിക് എന്‍ഡോഴ്‌സ്‌മെന്റ് സംവിധാനവും ആര്‍ടിഒയും ചേര്‍ന്ന് കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് ഇതു നിയന്ത്രിക്കുന്നത്.

റോഡിന് ഇരുഭാഗത്തുമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് കീഴിലൂടെ അമിത വേഗത്തില്‍ കടന്നു പോകുന്ന വാഹനങ്ങളുടെ ചിത്രം ഈ സംവിധാനത്തിലൂടെ എടുത്ത ശേഷം വാഹന ഉടമയ്ക്ക് സംസ്ഥാനതല കണ്‍ട്രോളിങ് യൂണിറ്റില്‍ നിന്ന് പിഴ നോട്ടിസ് അയയ്ക്കുകയാണ് പതിവ്. എന്നാല്‍ ഒരു മാസമായി ഇതിന്റെ സംവിധാനങ്ങള്‍ തകര്‍ന്നിട്ടും ആര്‍ടിഒ, പോലീസ് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. വാഹനങ്ങളുടെ അമിതവേഗം അളക്കുന്ന ക്യാമറയ്‌ക്കൊപ്പം തന്നെ മറ്റൊരു ക്യാമറ കൂടി ഇതിലുണ്ടത്രെ. ഏത് വാഹനമാണ് ഇടിച്ചതെന്ന് ആ ക്യാമറ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ അതില്‍ ദൃശ്യങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...