Sunday, May 19, 2024 2:40 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്‍പത്തിന്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്‍പത് രാവിലെ 11 ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ഓക്സിജന്‍ പ്ലാന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഹൈടെന്‍ഷന്‍ വൈദ്യുതിലൈനും ട്രാന്‍സ്ഫോര്‍മറും, ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

തൊഴില്‍രഹിതരായ എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. 15 ദിവസത്തെ സൗജന്യ പരിശീലനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് ആറ് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് നടക്കുന്നത്. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ജൂലൈ 15ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 – 2532890, 2550322, 9605542061.

ക്വട്ടേഷന്‍
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെളളി വരെ ദിവസങ്ങളില്‍ കുട്ടികളെ കൊണ്ടു വരുന്നതിനും തിരികെ എത്തിക്കുന്നതിനും അടച്ചുറപ്പുളള നാലു ചക്ര വാഹനം ഡ്രൈവര്‍ സഹിതം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0473 – 4285225.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യുവാന്‍ സന്നദ്ധതുളളവരുമാവണം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. പ്രായം 45 വയസ് കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോണ്‍ : 0468 – 2310057, 0468 2960996

ഗതാഗത നിയന്ത്രണം
പോലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടത്തുന്നതിനായി ഓമല്ലൂര്‍ പരിയാരം റോഡില്‍ ഓമല്ലൂര്‍ ഓര്‍ത്തഡോക്‌സ് പളളി മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെ (5 കി.മി) ജൂലൈ 11,12 ദിവസങ്ങളില്‍ രാവിലെ നാലു മുതല്‍ 11 വരെ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. ഇലന്തൂര്‍ ഭാഗത്തുനിന്നും ഓമല്ലൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ തിരുവല്ല കുമ്പഴ റോഡില്‍ കൂടിയോ ചിറക്കാല നിന്നും തിരിഞ്ഞു പുത്തന്‍പീടിക വാര്യാപുരം റോഡിലൂടെയോ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെന്‍ഡര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് അരി, ധാന്യങ്ങള്‍, പഞ്ചസാര, പലവ്യജ്ഞനങ്ങള്‍ തുടങ്ങിയവ സപ്ലൈ ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 ന് പകല്‍ 12.30 വരെ. വെബ് സൈറ്റ് : www.consumerfed.net, www.tenderwizard.com/CFED. ഫോണ്‍ : 0484 – 2203507.

പുനര്‍ലേലം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണ സ്ഥലത്ത് നിന്നിരുന്ന തേക്ക് മരത്തിന്റെ ഏഴ് കഷണങ്ങളും വിറകും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 15ന് രാവിലെ 11ന് പരസ്യമായി ലേലം/ക്വട്ടേഷന്‍ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് മുമ്പായി നിരതദ്രവ്യമായ 1500 രൂപ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അടക്കണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15ന് രാവിലെ 11 വരെ. ഫോണ്‍ : 0468 – 2222198.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
യൂണിക്ക് ഡിസബിലിറ്റി ഐ.ഡി. (യുഡിഐഡി) വേരിഫിക്കേഷനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖം നടത്തുന്നു. യോഗ്യത : എം.ബി.ബി.എസ്,ടി.സി.എം.സി രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിഞ്ജാനം അഭികാമ്യം. അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ : 0468 – 2222642.

ദര്‍ഘാസ് ക്ഷണിക്കുന്നു
കോഴഞ്ചേരി ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിലേക്ക് ഒരു സ്ലിറ്റ് ലാമ്പ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫാറം വിതരണം ചെയ്യുന്ന അവസാന തീയതി ജൂലൈ 12ന് മൂന്നു മണി വരെ. പൂരിപ്പിച്ചവ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14ന് നാലു വരെ. ദര്‍ഘാസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0468 – 2214108

ക്വട്ടേഷന്‍
തിരുവല്ല താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഭാഗമായി സെക്കന്‍ഡറി ഹോം കെയര്‍ ടീമിന് ഭവനങ്ങളിലെത്തി രോഗീപരിചരണം നടത്തുന്നതിന് വാഹന വാടകയും ഇന്ധന ചെലവും ഡ്രൈവറുടെ ശമ്പളവും ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15ന് പകല്‍ 12 വരെ. ഫോണ്‍ : 0469 – 2602494.

തോക്ക്‌ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി താല്‍പ്പര്യമുള്ള തോക്ക് ലൈസന്‍സുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ലൈസന്‍സിന്റെ കോപ്പിയും ബയോഡേറ്റയും സഹിതം ജൂലൈ 15 വരെ പഞ്ചായത്തില്‍ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4288621.

മസ്റ്ററിംഗിനുളള തീയതി നീട്ടി
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ സാങ്കേതിക കാരണങ്ങളാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്തവരും പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചിട്ടില്ലാത്തവരുമായ കിടപ്പുരോഗികളായവര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുവാനുള്ള അവസരം ജൂലൈ 11 വരെ നീട്ടി. മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മാത്രം ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി എന്നിവ ജൂലൈ 11ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4246031

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....