കിഫ്ബി വഴി 2799 കോടി രൂപ ; റോഡുകളും പാലങ്ങളും അടക്കം 31 പദ്ധതികൾക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്‍റെ 31 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നൽകി. പ്രധാന പദ്ധതികളുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പദ്ധതികൾക്കാണ് കിഫ്ബി യോഗത്തില്‍ അനുമതിയായത്. ആകെ 2798.97 കോടി രൂപയുടെ പദ്ധതികളാണ് ഇതിലൂടെ സംസ്ഥാനത്ത് നടപ്പിലാകുന്നത്. തീരദേശ ഹൈവെയുടെ വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനും സ്ഥലമേറ്റെടുപ്പിനുമായി 194.14 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.

ഒൻപത് ജില്ലകളിലായി 17 സ്ട്രെച്ചുകളിലുള്ള സ്ഥലമേറ്റെടുപ്പിന് 2007 കോടി രൂപയും കിഫ്ബി അനുവദിച്ചു. മലയോര ഹൈവെ, തീരദേശ ഹൈവേ, പ്രധാന റോഡുകള്‍, പാലങ്ങള്‍ എന്നിങ്ങനെ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന പദ്ധതികള്‍ക്കാണ് കിഫ്ബി യോഗത്തില്‍ അംഗീകാരമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...