കെഎസ്ആർടിസിയുടെ നിലനിൽപ്പിന് സ്വിഫ്റ്റ് അനിവാര്യം ; ഹർജികൾ തള്ളിയ നടപടി സ്വാഗതം ചെയ്ത് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖലാ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ നിലനിൽപ്പിന് പുതുതായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് അത്യാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കേരള ഹൈക്കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി ആന്റണി രാജു വിശദീകരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് 10 വർഷത്തേക്കുള്ള താത്കാലിക കമ്പനിയാണ്. ഈ സ്വിഫ്റ്റ് ബസ് സർവീസുകളിൽ നിന്നുള്ള വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയാണ് കെ സ്വിഫ്റ്റ്. ഇതിനെതിരായ ഹര്‍ജികള്‍ ഇന്നാണ് കേരള ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ  നയത്തിന്‍റെ  ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നു൦ ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ  ഹ൪ജിയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹ൪ജിയുമാണ് ഹൈക്കോടതി തള്ളിയത്.

കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ കേന്ദ്രീകൃതമായി ഓടിക്കാൻ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ല. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ്. യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും ഗതാഗത മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...