Thursday, April 25, 2024 3:25 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യുവാന്‍ സന്നദ്ധതുളളവരുമാവണം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. പ്രായം 45 വയസ് കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോണ്‍ : 0468 2310057, 0468 2960996

സൗജന്യ മത്സര പരീക്ഷാ പരിശീലനം
വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിവരുന്ന ഒരു മാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 22നകം രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0468 – 2222745.

പുനര്‍ലേലം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണ സ്ഥലത്ത് നിന്നിരുന്ന തേക്ക് മരത്തിന്റെ ഏഴ് കഷണങ്ങളും വിറകും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 15ന് രാവിലെ 11ന് പരസ്യമായി ലേലം /ക്വട്ടേഷന്‍ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് മുമ്പായി നിരതദ്രവ്യമായ 1500 രൂപ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അടക്കണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15ന് രാവിലെ 11 വരെ. ഫോണ്‍ : 0468 – 2222198.

ഡിജിറ്റല്‍ സര്‍വേ: വള്ളിക്കോട് പഞ്ചായത്തില്‍ യോഗം ജൂലൈ 12ന്
ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 12ന് രാവിലെ 10.30ന് യോഗം ചേരും. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് യോഗം. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 12 വില്ലേജുകളില്‍ നാലിടത്ത് ഡ്രോണ്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് ഗുണനിലവാരമുള്ള 150 പുതപ്പുകള്‍, 150 തലയണ കവറോയോട് കൂടി ബെഡ്ഷീറ്റ്, 300 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18ന് വൈകുന്നേരം മൂന്ന് വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 0473 – 5227703.

ക്വട്ടേഷന്‍ വിജ്ഞാപനം
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള 60 പുതപ്പുകള്‍, 60 തലയണ കവറോയോട് കൂടി ബെഡ്ഷീറ്റ്, 120 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18ന് വൈകുന്നേരം നാലു വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 0473 – 5227703.

ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ചു
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ചു. മലയാലപ്പുഴ സെന്ററില്‍ നടന്ന പരിശീലനത്തില്‍ വിവിധ ബ്ലോക്കുകളില്‍ നിന്ന് 58 സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്സ് പൂള്‍ അംഗങ്ങളായ എന്‍.വി അനിത, ബ്രിജിന, ശാലിനി ജോയി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ലിംഗപദവിയും ലിംഗവ്യത്യാസവും, ലിംഗപദവി സാമൂഹ്യവല്‍ക്കരണം, പിതൃമേധാവിത്വം, കുടുംബത്തില്‍ ആര് എന്തു ചെയ്യുന്നു, പ്രാപ്യതയും നിയന്ത്രണവും, ലിംഗപദവി ആവശ്യങ്ങള്‍, സ്ത്രീ വികസന സമീപനങ്ങള്‍, സ്ത്രീ ശാക്തീകരണത്തിന്റെ തലങ്ങള്‍, സമൂഹവും അതിക്രമങ്ങളും, ആസൂത്രണവും ലിംഗപദവി കാഴ്ചപ്പാടും, ജോലിസ്ഥലത്തെ ലൈംഗിക പീഡനം, സ്ത്രീവാദം എന്നീ വിഷയങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്തു. ഡി.പി.എം ഉണ്ണികൃഷണന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജെന്‍ഡര്‍ ഡി.പി.എം പി.ആര്‍ അനുപ, ഡി.പി.എം ബി.എന്‍ ഷീബ, സ്നേഹിത സ്റ്റാഫുകളായ ആര്‍.രേഷ്മ, കെ.എം റസിയ, ഷീമോള്‍ ആന്റണി, ബി.സി മാരായ അശ്വതി വി നായര്‍, റിഷി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/എം ടെക് ഡിഗ്രി /എം.സി.എ /ബിഎസ്‌സി /എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /ബിസിഎ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. അവസാനസെമസ്റ്റര്‍ / വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ് /പ്രവേശന തീയതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷഫീസ് ഡിഡി ആയോ ഓണ്‍ ലൈന്‍ പേയ്മെന്റ് മുഖേനയോ നല്‍കാം. അപേക്ഷ ഫോറം ഐഎച്ച്ആര്‍ഡി വെബ്സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളജ് വെബ്സൈറ്റ് www.cek.ac.in.ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര്‍ ജൂലൈ 15ന് മുന്‍പായി പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ, കടമാന്‍കുളം പി.ഒ, കല്ലൂപ്പാറ, തിരുവല്ല 689 583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9447402630, 0469 – 2677890, 2678983, 8547005034.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...