Monday, April 21, 2025 3:15 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ജീവന്‍ രക്ഷ പഥക് അവാര്‍ഡ്: വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം
ജീവന്‍ രക്ഷ പഥക് അവാര്‍ഡിനു പരിഗണിക്കുന്നതിനായി നാമനിര്‍ദേശം ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ജൂലൈ 30ന് മുന്‍പായി വിവരങ്ങള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് അവാര്‍ഡിനായി പരിഗണിക്കുക. സര്‍വോത്തം ജീവന്‍ രക്ഷാ പഥക്, ഉത്തം ജീവന്‍ രക്ഷാ പഥക്, ജീവന്‍ രക്ഷ പഥക് പുരസ്‌കാരങ്ങളാണ് അവാര്‍ഡില്‍ ഉള്‍പ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടം, തീപിടുത്തം, വൈദ്യുതാഘാതം, മണ്ണിടിച്ചില്‍, മൃഗങ്ങളുടെ ആക്രമണം, ഖനി അപകടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിക്കുക. 2020 ഒക്ടോബര്‍ ഒന്നിന് മുന്‍പുള്ള സംഭവങ്ങള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരത്തിന് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം.

ദേശീയ ധീരത അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കുട്ടികളുടെ ധീരതയ്ക്ക് ദേശീയ ശിശുക്ഷേമ സമിതി (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍) നല്‍കുന്ന ദേശീയ ധീരത അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഐ സി സി ഡബ്ലുവിന്റെ വെബ് സൈറ്റില്‍ (www.iccw.co.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സാമൂഹ്യ തിന്‍മകള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരെ അപകട സന്ധിയില്‍ സ്വന്തം ജീവന് അപകടവും പരിക്കുകളും പറ്റുമെന്നത് കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരവും സാഹസികവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സംഭവം നടക്കുമ്പോള്‍ അപേക്ഷകന്റെ പ്രായം ആറിനും പതിനെട്ട് വയസിനുമിടയിലായിരിക്കണം. സംഭവം നടന്നത് 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബര്‍ 30നും ഇടയ്ക്കായിരിക്കണം.

അവാര്‍ഡിന് അപേക്ഷിക്കുന്ന പ്രവൃത്തി സംബന്ധിച്ച് 250 വാക്കുകളിലുള്ള വിവരണത്തിനും ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുമൊപ്പം ഇതു സംബന്ധിച്ച പത്ര- മാഗസിന്‍ വാര്‍ത്തകളോ, എഫ് ഐ ആര്‍ അല്ലെങ്കില്‍ പോലീസ് ഡയറിയോ സഹിതം അപേക്ഷിക്കണം. അപേക്ഷകര്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാനധ്യാപകന്‍ / പ്രിന്‍സിപ്പല്‍, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, സംസ്ഥാന ശിശുക്ഷേമ സമിതി പ്രസിഡന്റ് /ജനറല്‍ സെക്രട്ടറി എന്നിവരില്‍ രണ്ടു പേരുടെ ശുപാര്‍ശ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍, 4 ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, ന്യൂഡല്‍ഹി 110002 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമെ ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് ലഭിക്കും. ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുള്ള ഭരത് അവാര്‍ഡ്, 75,000 രൂപ വീതമുള്ള ധ്രുവ്, മാര്‍ക്കണ്ഡേയ, ശ്രവണ്‍, പ്രഹ്‌ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, നാല്‍പതിനായിരം രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ബഹുമതികളാണ് നല്‍കുന്നത്. മെഡലും അവാര്‍ഡിനും പുറമെ അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടര്‍ന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള പഠന ചെലവുകളും ലഭിക്കും. ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഐടിഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം
റാന്നി ഗവ.ഐ.ടി.ഐയില്‍ 2022ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ ജൂലൈ 30 വരെ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലൂടെയും, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. എന്‍.സി.വി.റ്റി ട്രേഡുകള്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ടു വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം) എന്നിവയ്ക്കാണ് പ്രവേശനം. ഫോണ്‍: 0473 – 5296 090

അപേക്ഷ ക്ഷണിച്ചു
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ഗവ.ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. ഫോണ്‍ : 0468 – 2259 952, 9495 701 271, 9995 686 848.

ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷകളായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുല / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2022 ആഗസ്റ്റ് മാസത്തിലും രണ്ടാം സെമസ്റ്റര്‍ പരീക്ഷകളായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020 സ്‌കീം) 2022 സെപ്റ്റംബര്‍ മാസത്തിലും നടത്തും. വിദ്യാര്‍ഥികള്‍ക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ ജൂലൈ 26 വരെ പിഴകൂടാതെയും, 27 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ യഥാക്രമം ആഗസ്റ്റ്, സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റില്‍ (www.ihrd.ac.in) ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ റെ​​യി​​ൽ​​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കെ​തി​രേ കേ​സെടുത്ത് ആ​​​ർ​​​പി​​​എ​​​ഫ്

0
നീ​​​ലേ​​​ശ്വ​​​രം: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ആ​​​ക്ട് പ്ര​​​കാ​​​രം...

മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു

0
ന്യൂ​ഡ​ൽ​ഹി: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ൽ നാ​ല് ഡി​ഗ്രി വ​രെ...

കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

0
കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. കോഴിക്കോട്...