ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന എസ്.എസ്. എല്‍.സി പാസായവര്‍ക്കായുളള നാലു മാസത്തെ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.റ്റി/ ഒ.ഇ.സി കുട്ടികള്‍ക്ക് ഫീസ് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9947123177.
സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി എന്നീ മൂന്നുമാസ ദൈര്‍ഘ്യമുളള കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാണ്. അഞ്ചാഴ്ച ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിന് എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. താല്‍പര്യമുളളവര്‍ തിരുവനന്തപുരം , കവടിയാര്‍ ടെന്നീസ് ക്ലബിന് സമീപമുളള സി- ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായോ, 8547720167 , 0471 2721917 എന്ന നമ്പരിലോ, www.ccdcdit.org, www.mediastudies.cdit.org എന്ന വെബ് സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണെന്ന് സി-ഡിറ്റ് ചീഫ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ 12 ബുധനാഴ്ച
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിയുള്ളവരുടേയും വയോജനങ്ങളുടേയും പ്രത്യേക ഗ്രാമസഭ 12 ബുധനാഴ്ച രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ നമ്പര്‍- 0468 2350229.
നീറ്റ്/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് സൗജന്യ പരിശീലനം
നീറ്റ്/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യത്തോടെ ഒരു മാസത്തെ സൗജന്യ പരിശീലന പരിപാടി (ക്രാഷ് കോഴ്‌സ്) പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്നു. ജില്ലയില്‍ 2019-20അധ്യയനവര്‍ഷം പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്നതും പ്ലസ് വണ്‍ പരീക്ഷയിലും ഇതുവരെയുള്ള പരീക്ഷകളിലും വിജയം കൈവരിച്ചര്‍ക്കും അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനസ്ഥലത്ത് താമസിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുളള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം15ന് മുന്‍പായി റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04735-227703, ഇ-മെയില്‍ [email protected].
സര്‍വീസ് പ്രൊവൈഡറായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
സാങ്കേതികവും പാരമ്പര്യവുമായ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും ഐ.ടി.ഐ , ഡിപ്ലോമ, എഞ്ചിനീയറിംഗ് പഠിച്ചവര്‍ക്കും, കുടുംബശ്രീ ട്രെയിനിംഗ് ലഭിച്ചവര്‍ക്കും സര്‍വീസ് പ്രൊവൈഡറായി രജിസ്റ്റര്‍ ചെയ്യാം. സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 13നും തിരുവല്ല ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 14നും, റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 15നും, മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 17നും രാവിലെ 10ന് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ക്ലീനിംഗ് തൊഴിലാളികള്‍, തെങ്ങ് കയറ്റക്കാര്‍, തുണി അലക്ക്-തേപ്പ് തൊഴിലാളികള്‍, ഡേകെയറുകള്‍, വീട്ടിലെത്തി കുട്ടികളെ പരിപാലിക്കുന്നവര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടീപാര്‍ലര്‍ സേവനം നല്‍കുന്നവര്‍, ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപണികളും സര്‍വീസിംഗും ചെയ്യുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം.
ദൈനംദിന ഗാര്‍ഹിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ്, കുടുംബശ്രീ, എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. രജിസ്‌ട്രേഷന് എത്തുന്നവര്‍ സ്മാര്‍ട്ട് ഫോണ്‍, ഫോട്ടോ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍) എന്നിവ കൊണ്ടുവരണം. ഫോണ്‍ നമ്പര്‍-0468-2258710.
വാക്-ഇന്‍- ഇന്റര്‍വ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് ഡേറ്റാ കളക്ഷന്‍ , ഇന്‍വന്റൊറൈസേഷന്‍ , മോണിറ്ററിംഗ് ജോലികള്‍ക്കായി ആറു മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗ് ബിരുദധാരികളെ ആവശ്യമുണ്ട്.(സിവില്‍ / കെമിക്കല്‍ എഞ്ചിനീയറിംഗ് ). ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് രണ്ട് ഒഴിവുകള്‍ ഉണ്ട്. പ്രായപരിധി 26 വയസ് ,വേതനം 25000 രൂപ. താല്‍പര്യമുളളവര്‍ ഈ മാസം 14ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468 2223983, 9447975716.