കൂടത്തായി അന്നമ്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൂടത്തായി :  കൂടത്തായി അന്നമ്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. താമരശ്ശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.  കേസിൽ ജോളി മാത്രമാണ് പ്രതിയെന്ന് എസ് പി .കെ ജി സൈമൺ പറഞ്ഞു. 2002 ഓഗസ്റ്റ് 22 നാണ് അന്നമ്മ കൊലചെയ്യപ്പെടുന്നത്. നായയെ കൊല്ലുന്ന വിഷം ഉപയോഗിച്ചായിരുന്നു കൊലപാതകം. 129 സാക്ഷികളും 75 രേഖകളുമടക്കം ആയിരത്തിൽപരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൊലപാതക പരമ്പരയിലെ ആദ്യകേസുകളിൽ ഒന്നായിരുന്നു ഇത് . കാലപ്പഴക്കത്തെത്തുടർന്നു തെളിവുകൾ സംഘടിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ട കേസായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു. ഡോഗ് കിൽ കലർത്തിയ ആട്ടിൻസൂപ്പ് നൽകിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയത്. ഡോഗ് കിൽ കുറിച്ച് നൽകിയ മൃഗഡോക്ടർ ഉൾപ്പടെയുള്ളവർ കേസിൽ സാക്ഷികളാണ് .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...