പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ ആവിഷ്കരിച്ച് ബി.ജെ.പി.

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ് ആഘോഷിക്കാൻ ഒരുമാസം നീളുന്ന സേവനപ്രവർത്തന പരിപാടി ആവിഷ്കരിച്ച് ബി.ജെ.പി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവാ സങ്കല്പ്‌ അഭിയാൻ’ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ അറിയിച്ചു. ശനിയാഴ്ച ഡൽഹിയിൽ ചേർന്ന ബി.ജെ.പി. ദേശീയ ഭാരവാഹി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയാകുന്നതിന് മുൻപ്‌ മോദി 2001 ഒക്ടോബർ ഏഴു മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു.

ഇത്തരത്തിൽ പൊതുപദവിയിൽ 25 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് താവ്‌ഡെ പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാജ്യത്തെ 14 ലക്ഷം അങ്കണവാടികളിൽ ‘മാതൃ സംവാദ്’ പരിപാടി സംഘടിപ്പിക്കും. അങ്കണവാടി കേന്ദ്രങ്ങളിൽ ബി.ജെ.പി. പ്രവർത്തകരെത്തി ജീവനക്കാരെ ആദരിക്കുകയും അവരുമായി സംവാദം നടത്തുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയവരെ കണ്ടെത്തി പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനായി ബ്ലോക്ക് തലത്തിൽ 15 ദിവസം നീളുന്ന ക്യാമ്പുകൾ സംഘടിപ്പിക്കും.

‘സേവാ മേം മേരാ യോഗ്ദാൻ’ എന്ന പരിപാടിയിലൂടെ യുവാക്കളെയും പൊതുജനങ്ങളെയും സേവനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. യുവാക്കളുടെ കഴിവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ‘നാഷണൽ ഇനവേഷൻ ചലഞ്ചും’ സംഘടിപ്പിക്കുമെന്നും താവ്‌ഡെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...