Monday, February 3, 2025 5:38 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗസ്റ്റ് ഇന്റര്‍വ്യൂ
പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രേറിയന്‍ ഗ്രേഡ്-നാല് എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത – ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – ഫസ്റ്റ് ക്ലാസ് എംസിഎ. ലൈബ്രേറിയന്‍ ഗ്രേഡ് നാല് -ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രി ഇന്‍ ലൈബ്രറി സയന്‍സ്. താല്‍പര്യമുള്ളവര്‍ ജൂലൈ നാലിന് രാവിലെ 10 ന് ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 04862 297617, 8547005084, 9744157188.

റിസോഴ്സ്പേഴ്സണ്‍ തെരഞ്ഞെടുപ്പ്
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ പദ്ധതി വഴി നടപ്പാക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ 2023-24 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും അഥവാ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും അഥവാ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന കഴിവും അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ഥികള്‍. ഹോണറേറിയം: കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ച്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. 01.06.2023 ന് അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട – 689533 എന്ന വിലാസത്തില്‍ ജൂലൈ 14 ന് വൈകുന്നേരം അഞ്ചിന് മുമ്പായി തപാല്‍ മുഖേന അപേക്ഷ ലഭിക്കണം. ഫോണ്‍: 0468 2319998.

അധ്യാപക ഒഴിവ്
ഓമല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം താത്കാലിക അധ്യാപക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10 ന് സ്‌കൂളില്‍ എത്തണം.
—-
അധ്യാപക ഒഴിവ്
തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്സ്, കൊമേഴ്സ് (രണ്ടും ജൂനിയര്‍ തസ്തികകള്‍) വിഭാഗങ്ങളില്‍ ഓരോ ഒഴിവ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ നാലിന് രാവിലെ 11 ന് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9446382834, 9745162834.
—–
വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും ജൂലൈ എട്ടിന്
വിദ്യാഭ്യാസ വകുപ്പിന്റെയും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും(കളറിംഗ്) ജൂലൈ എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍ തലത്തിലും ക്വിസ് മത്സരവും എല്ലാ പ്രൈമറി (എല്‍പി) സ്‌കൂള്‍ തലത്തിലും ചിത്രരചനാ മത്സരവും(കളറിംഗ്) ജൂലൈ എട്ടിനു മുന്‍പായി നടത്തണമെന്ന് പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ അറിയിച്ചു. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ നല്‍കിയ കത്തുമായി ജില്ലാതല മത്സരത്തിനായി അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. ഫോണ്‍: 9446443964.

അപേക്ഷ ക്ഷണിച്ചു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്) / ഐടിഐ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ / ഐടിഐ,സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, വിദ്യാഭ്യാസ രേഖകള്‍, തിരിച്ചറിയര്‍ രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് നാലുവരെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍: 0468 2350316.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരിക്കോണം കടവിൽ 18കാരൻ പുഴയിൽ ചാടി മരിച്ചു

0
തിരുവനന്തപുരം : വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിൽ 18കാരൻ പുഴയിൽ ചാടി...

യുവാവിനെ വീട്ടിൽ കയറി വെട്ടി

0
തൃശൂർ : തൃശൂർ പെരിഞ്ഞനം മൂന്നുപീടികയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി....

ആംബുലന്‍സിന്‍റെ വഴി തടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചില്‍

0
തൃശൂര്‍ : ആംബുലന്‍സിന്‍റെ വഴി തടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചില്‍. അത്യാസന നിലയിലായ...

പായയില്‍ പൊതിഞ്ഞ് കെട്ടിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

0
ഇടുക്കി : പായയില്‍ പൊതിഞ്ഞ് കെട്ടിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി....