കഥപറഞ്ഞും കഥകൾ കേട്ടും കുരുന്നുകൾക്ക് ആസ്വാദ്യമായ അനുഭവമെരുക്കി കഥോത്സവം ജില്ലാതല ഉദ്ഘാടനവേദി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഥപറഞ്ഞും കഥകൾ കേട്ടും കുരുന്നുകൾക്ക് ആസ്വാദ്യമായ അനുഭവമെരുക്കി കഥോത്സവം ജില്ലാതല ഉദ്ഘാടനവേദി. പ്രീ- സ്കൂൾ പ്രായത്തിലുളള കുട്ടികൾ നേടേണ്ട വികാസ മേഖലകളും ശേഷികളും ആർജ്ജിക്കുന്നതിന് കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾകൊണ്ട് പ്രീ- സ്കൂൾ കുട്ടികൾക്കായി ജൂൺ മാസത്തിൽ ആരംഭിച്ച് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനമാണ് കഥോത്സവം.

കഥ പറച്ചിലിലൂടെ ഭാഷാപരമായ ശേഷി നേടുന്നതിന് കുട്ടികൾക്ക് സാധിക്കുന്നു. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി വഴി പ്രീ- സ്കൂളുകളിൽ ഒരുക്കിയിട്ടുള്ള ഭാഷായിടം, പ്രകടനയിടം എന്നിവയുടെ സജീവത ഉറപ്പാക്കുന്ന പ്രവർത്തനമായി കഥോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായാണ് കഥോത്സവം സംഘടിപ്പിക്കുന്നത്.

പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മായാ അനിൽകുമാർ കഥ പറഞ്ഞുകൊണ്ട് കഥോത്സവത്തിൻ്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്തൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ ആർ നായർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി, ഗ്രാമ പഞ്ചായത്തംഗം സനിൽ കുമാരി, തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന മിനികുമാരി വി.കെ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എ.പി.ജയലക്ഷ്മി, പ്രകാശ് എ കെ ,സുജമോൾ എസ്, തിരുവല്ല ബി.പി.സി റോയ് ടി മാത്യു, പി.ടി.എ പ്രസിഡൻ്റ് സിബിആചാര്യ, പ്രഥമാദ്ധ്യാപകൻ്റെ ചുമതല വഹിക്കുന്ന അജയകുമാർ കെ എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും കുട്ടികളും രക്ഷാകർത്താക്കളും അദ്ധ്യാപകരും എസ്. എസ്.കെ.പ്രവർത്തകരും കഥകൾ അവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...