കടല്‍ ക്ഷോഭത്തെ നേരിടാന്‍ വിഴിഞ്ഞത്ത് പുലിമുട്ട് നിര്‍മാണം നിര്‍ത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ നാശനഷ്ടമുണ്ടാകാതിരിക്കാന്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ പുലിമുട്ട് നിര്‍മാണം നിര്‍ത്തിവച്ചു. കാലവര്‍ഷം തുടങ്ങി വൈകാതെ തന്നെ പുലിമുട്ട് നിര്‍മാണം നിര്‍ത്തിവക്കുകയായിരുന്നു. പുലിമുട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും കാലവര്‍ഷം തുടങ്ങുമ്പോള്‍ പുലിമുട്ട് നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ പുലിമുട്ട് 2300 മീറ്റര്‍ ദൂരം പിന്നിട്ടു കഴിഞ്ഞു. കടല്‍ക്ഷോഭം ശക്തമായപ്പോഴും ഓഖി ചുഴലിക്കാറ്റ് അടിച്ചപ്പോഴും ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തിലും മുമ്പ് പുലിമുട്ടിന് ക്ഷതം സംഭവിച്ചിരുന്നു. 2018ല്‍ പുലിമുട്ട് നിര്‍മാണം 600 മീറ്റര്‍ പിന്നിട്ട സമയത്ത് കടല്‍ക്ഷോഭത്തില്‍ പകുതിയോളം ഭാഗം തകര്‍ന്നിരുന്നു.

രണ്ടുവര്‍ഷം മുമ്പ് ടൗട്ടെ ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ പുലിമുട്ടിന്‍റെ ഏകദേശം 175 മീറ്റര്‍ ഭാഗത്തെ കല്ല് ഒഴുകിപ്പോയിരുന്നു. ഇതേ തുടര്‍ന്നാണ് കാലവര്‍ഷം തുടങ്ങുന്ന സമയത്തു തന്നെ ഇത്തവണ മുന്‍കരുതലെടുത്തത്. നിര്‍മിച്ച പുലിമുട്ടിന്‍റെ പുറംഭാഗം കോണ്‍ക്രീറ്റ് ചെയ്തും കമ്പിവലയിട്ടും തിരയടിയെ പ്രതിരോധിക്കുന്നതിനുള്ള ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി. മുന്‍കരുതല്‍ എടുത്തതിനാല്‍ ഇത്തവണ കാലവര്‍ഷത്തിലെ തിരയടി പുലിമുട്ടിനെ ബാധിച്ചില്ല. 2300 മീറ്ററിലേറെ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായതിനാല്‍ ബെര്‍ത്തിന് സമീപം കടല്‍ ശാന്തമാണ്. ഇത് ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും സഹായമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...