എടത്വ: സഭാ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾ നടത്തുന്ന പദയാത്ര തിരുവല്ല ഡിവിഷനിൽ രണ്ടാം ദിവസം പര്യടനം പൂർത്തിയാക്കി. കേരളത്തിലെ സാൽവേഷൻ ആർമി സഭയുടെ ദൈവാലയങ്ങളും സ്ഥാപനങ്ങളം സന്ദർശിച്ച് അംഗങ്ങളെ നേരിൽ കാണുന്നതിനായാണ് 40 ദിവസം നീണ്ട് നില്ക്കുന്ന കാംപെയ്ൻ നടത്തുന്നത്.
രാവിലെ ആലംതുരുത്തിയിൽ നിന്നാരംഭിച്ച് കുറ്റപ്പുഴ, ഓതറ, വെൺപാല, വളഞ്ഞവട്ടം, നിരണം, കൊമ്പൻകേരി, മൺകോട്ട, മാമ്പുഴക്കേരി, മുട്ടാർ, മേപ്രാൽ എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരുവല്ല സെൻട്രൽ ചർച്ചിൽ സമാപിച്ചു. പരസ്പരം താരതമ്യം ചെയ്യുന്നത് ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക് പോകാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു. പരസ്പരം ഒന്നിച്ച് നാം ഒരു ചുവട് വെച്ചാൽ രാജ്യം മൂന്ന് ചുവട് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി, ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ, പദയാത്രാ സംഘാഗങ്ങളായ ലെഫ്.കേണൽ സജൂ ഡാനിയേൽ, മേജർ ജസ്റ്റിൻ രാജ്, മേജർ ഇ.കെ.ടൈറ്റസ്, ക്യാപ്റ്റൻ അജേഷ് കുമാർ ജോസഫ്, എബനേസർ ഐസക്ക് എന്നിവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു. ക്യാപ്റ്റൻ ഇ.എം വിനോദ് ,ലെഫ്.ജി.ബിജു, സി.ഒ.ബാബു, എൻ എസ് പ്രസാദ്, ബിൻസി ജോൺസൺ, മേജർ റ്റി.ഇ.സ്റ്റീഫൻസൺ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. നാളെ ശനിയാഴ്ച രാവിലെ കോതാറയിൽ നിന്നും ആരംഭിക്കുന്ന പര്യടനം വള്ളമല, അമരക്കുന്ന്, ഞായ്ക്കാപ്പള്ളി, മാടപ്പള്ളി, വാകത്താനം, പുതുച്ചിറ, കണിച്ചുകുളം’ വെളളാംപൊയ്ക, പരിയാരം, മുണ്ടിയപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച് ആഞ്ഞിലിത്താനത്ത് സമാപിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033