കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ ‘മിന്നല്‍’ ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള മിന്നല്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അഗ്നിരക്ഷാസേനയെ വലച്ച ഫോണ്‍ സന്ദേശം എത്തുന്നത്. എറണാകുളം ജില്ലയിലെ പിറവം പാലച്ചുവടിലാണ് സംഭവം. പുലര്‍ച്ചെ 12.15 ഓടെയാണ് പാലച്ചുവട് ആനിത്തോട്ടില്‍ വെള്ളത്തില്‍ നിന്നും പ്രകാശം കാണുന്നതായി ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ആരെങ്കിലും സ്‌കൂട്ടര്‍ മറിഞ്ഞ് വെള്ളത്തില്‍ വീണതായിരിക്കാമെന്ന സംശയവും ഫോണ്‍ വിളിച്ചയാള്‍ സൂചിപ്പിച്ചു.

ഇതോടെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി. ഇതേസമയം നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തോടിന്റെ ആഴവും കുത്തൊഴുക്കും മൂലം ആരും വെള്ളത്തിലിറങ്ങാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങളായ മഹേഷും ബാബുവും തോട്ടിലിറങ്ങി മുങ്ങിത്തപ്പി. തിരച്ചിലില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വസ്തു ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ശക്തമായ മഴയില്‍ ഒഴുകി വന്ന എല്‍ഇഡി ബള്‍ബാണ് വെള്ളത്തിനടിയില്‍ മിന്നി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഇത്തിരിക്കുഞ്ഞന്‍ ബള്‍ബാണ് തങ്ങളെ ആശങ്കയുടെ മുള്‍മുനയിലാക്കിയതെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാരുടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...