ഇ-ടെന്‍ഡര്‍
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കുന്ന പദ്ധതിയുടെ ഇ-ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരം പഞ്ചായത്ത് ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍: 04734-240637.
പ്രതിമാസ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്
ഡിഫന്‍സ്, ഡിഫന്‍സ് സിവിലിയന്‍, ഫാമിലി തുടങ്ങിയ പെന്‍ഷന്‍കാര്‍ക്ക് ഡി.പി.ഡി.ഒ കളില്‍ മിനി പെന്‍ഷന്‍ അദാലത്ത് നടക്കും. പെന്‍ഷന്‍ അദാലത്ത് ഈ മാസം 28 ന് രാവിലെ 10 മുതല്‍ 5 വരെ പത്തനംതിട്ട ഡി.പി.ഡി.ഒയില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഡി.പി.ഡി.ഒ പത്തനംതിട്ടയുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2325444 /2220241.
ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധരേഖകളും ഈ മാസം 29ന് മുന്‍പായി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, കൈലാസം, ടി.സി 4/1679(1), നമ്പര്‍ 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695 003 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും 0471 2724740 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ www.keralabiodiversity.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
റവന്യൂ അദാലത്തും കണക്ഷന്‍ മേളയും
പി.എച്ച് സബ്ഡിവിഷന്‍ പത്തനംതിട്ട, റാന്നി എന്നിവയുടെ പരിധിയിലുളള പത്തനംതിട്ട, കോന്നി, അടൂര്‍, റാന്നി, വടശേരിക്കര സെക്ഷന്‍ കാര്യാലയങ്ങളില്‍ നിന്ന് വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടുളള ഉപഭോക്താക്കളുടെ വാട്ടര്‍ ചാര്‍ജ് ബില്‍, വെള്ളം ലഭിക്കാത്ത ഇടങ്ങളിലെ വെളളക്കരം കുടിശിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുളള റവന്യൂ അദാലത്ത് മാര്‍ച്ച് 17 ന് നടക്കുമെന്ന് ജല അതോറിറ്റി പി.എച്ച് ഡിവിഷന്‍ പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ മാസം 29 വരെ സബ് ഡിവിഷന്‍ കാര്യാലയങ്ങളില്‍ കണ്‍സ്യൂമര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവ സഹിതം ഉപഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാം.
സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ പരിശീലനത്തിന് യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളം എളമക്കര വിനായക മിഷന്‍ അക്കാദമി ട്രെയിനിംഗ് സെന്ററില്‍ നാല് മാസം മുതല്‍ ആറ് മാസം വരെ നടക്കുന്ന പരിശീലനത്തില്‍ താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന അര്‍ഹരായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എസ്.എസ്.സി സര്‍ട്ടിഫിക്കറ്റ്, സ്ഥിര വരുമാനമുള്ള തൊഴില്‍ എന്നിവ ലഭിക്കും. എ.സി-റഫ്രിജറേറ്റര്‍ മെക്കാനിക്ക്, ഹോട്ടല്‍ മാനേജ്‌മെന്റ്, എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി പാസായ 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 9746841465, 8943169196 എന്ന നമ്പരില്‍ ബന്ധപ്പെടുക.