കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷമായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതൃയോഗം ഡൽഹിയിൽ നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായ ശേഷം സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രനെ അധ്യക്ഷനായി തീരുമാനിച്ചത്.

തര്‍ക്കത്തിൽ തട്ടി ഏറെ നാൾ വൈകിയ ശേഷമാണ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി ദേശിയ നേതൃത്വം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ട് സംസ്ഥാന ബിജെപിയെ ശക്തിപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് കെ സുരേന്ദ്രനെ കാത്തിരിക്കുന്നത്. മൂന്ന് പേരുകളാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ നേതൃത്വം സജീവമായി പരിഗണിച്ചിരുന്നത്. എംടി രമേശ്,  എഎൻ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനൊപ്പം പരിഗണിച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതടക്കമുള്ള കാര്യങ്ങൾ കെ സുരേന്ദ്രന് തുണയായി. ആര്‍എസ്എസിന്റെ  അകമഴിഞ്ഞ പിന്തുണയും ഇത്തവണ കെ സുരേന്ദ്രന് ഉണ്ട്.

കോഴിക്കോട് ഉള്യേരി സ്വദേശിയാണ് കെ സുരേന്ദ്രൻ. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ സജീവമായിരുന്ന കെ സുരേന്ദ്രൻ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായതോടെയാണ് കേരള രാഷ്ട്രീയത്തിൽ കളം പിടിക്കുന്നത്. ഏറ്റവും ഒടുവിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 22 ദിവസം ജയിൽ കഴിയുകയും ചെയ്തു കെ സുരേന്ദ്രൻ. മൂന്ന് തവണ ലോക്സഭയിലേക്കും മൂന്ന് തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രകടനവും കോന്നി ഉപതെരഞ്ഞെടുപ്പിൽ പിടിച്ച വോട്ടുമെല്ലാം തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തും കെ സുരേന്ദ്രനെ ശ്രദ്ധേയനാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...