Saturday, April 19, 2025 11:00 am

സർക്കാർ അറിയിപ്പുകൾ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍
വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ഈ മാസം 25 ന് രാവിലെ 10 നും ഉച്ചയ്ക്ക് 12 നും ഇടയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ (ഹേഗ് കണ്‍വന്‍ഷന്‍ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷന്‍), യുഎ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ എംബസി അറ്റസ്റ്റേഷനുകള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാമ്പിങ്ങിനുളള രേഖകളും സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770561 എന്ന നമ്പരില്‍ ബന്ധപ്പെടാം. ഈ ദിവസം നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ലെന്ന് നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ അറിയിച്ചു.

ചുമര്‍ചിത്ര രചനാ വെക്കേഷന്‍ കോഴ്‌സ്
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ”നിറച്ചാര്‍ത്ത് -2020” എന്ന പേരില്‍ 25 പ്രവര്‍ത്തി ദിവസങ്ങളുളള ചുമര്‍ചിത്ര രചനാ വെക്കേഷന്‍ കോഴ്‌സിലേക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. ചുമര്‍ചിത്രകലാ മാതൃകാ രചന, ഡിസൈന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചുമര്‍ചിത്രപ്രദര്‍ശനവും ചുമര്‍ചിത്രരചനാ മത്സരവും നടത്തും. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വാസ്തുവിദ്യാഗുരുകുലം സര്‍ട്ടിഫിക്കറ്റും മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായി പ്രശസ്തരായ ചുമര്‍ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 1000 രൂപയും, സീനിയര്‍ വിഭാഗത്തിന് 2000 രൂപയുമാണ് കോഴ്‌സ്ഫീസ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വിശദവിവരങ്ങള്‍ക്ക് 0468 -2319740, 9847053293, 9947739442 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

സ്‌കില്‍ രജിസ്ട്രി
സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് വൈദഗ്ധ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ സാങ്കേതികവും പാരമ്പര്യവുമായ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് സര്‍വീസ് പ്രൊവൈഡറായും സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കസ്റ്റമറായും രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 17ന് അകം ആധാര്‍ കാര്‍ഡ്, ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ സ്‌കില്‍ വൈദഗ്ധ്യം തെളിയിക്കുന്ന പഞ്ചായത്ത് മെമ്പറുടെ കത്ത്, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇലവുംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന മെഴുവേലി ഗവ വനിത ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0468-2259952, 7907095840, 8075264830.

ബ്ലോക്ക്തല കണ്‍വന്‍ഷന്‍
നെഹ്‌റു യുവകേന്ദ്ര ഇലന്തൂര്‍, പന്തളം യൂത്ത് ക്ലബ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബി സത്യന്‍ നിര്‍വഹിച്ചു. എന്‍.ജി.ഒ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗൗതം കൃഷ്ണ, ഹരികൃഷ്ണന്‍, ഗീതു ശാന്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യാത്രക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമം ; ചെന്നൈ സബര്‍ബനില്‍ ആദ്യ എസി ട്രെയിന്‍ സര്‍വീസ്...

0
ചെന്നൈ: ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് സബര്‍ബന്‍ ട്രെയിനുകള്‍. യാത്രക്കാരുടെ...

വിദ്യാർഥി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

0
കോഴിക്കോട് : കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി...

പത്തനംതിട്ട കലഞ്ഞൂർ വട്ടമലയിൽ മദ്യപാനവും ലഹരിക്കച്ചവടവും തടഞ്ഞതിന് ബി ജെ പി പ്രാദേശിക നേതാവിന്...

0
പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർ വട്ടമലയിൽ മദ്യപാനവും ലഹരിക്കച്ചവടവും തടഞ്ഞതിന്...