എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ പു​ന​ര​ധി​വാ​സ വി​ല്ലേ​ജി​​ന്റെ ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 4.9 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ പു​ന​ര​ധി​വാ​സ വി​ല്ലേ​ജി​​ന്റെ  ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 4.9 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. കാ​സ​ര്‍​കോ​ട്​ ജി​ല്ല​യി​ലെ എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കാ​സ​ര്‍​കോ​ട്​ മൂ​ളി​യാ​ല്‍ വി​ല്ലേ​ജി​ല്‍ സ്ഥാ​പി​ക്കു​ന്ന എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ പു​ന​ര​ധി​വാ​സ വി​ല്ലേ​ജിന്റെ ഒ​ന്നാം​ഘ​ട്ട നിര്‍മാണ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 4.9 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍കി​യ​താ​യി ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ സ​മ​ഗ്ര പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മാ​ക്കി​യാ​ണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് കീ​ഴി​ല്‍ പു​ന​ര​ധി​വാ​സ വി​ല്ലേ​ജ് സ്ഥാ​പി​ക്കു​ന്ന​ത്. നി​പ്മ​റി​​ന്റെ  സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക്ക്​ 58.75 കോ​ടി​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 4.9 കോ​ടി​യു​ടെ നി​ര്‍​മാ​ണ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​ണ് ഭ​ര​ണാ​നു​മ​തി ന​ല്‍കി​യ​ത്. എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ പു​ന​ര​ധി​വാ​സ വി​ല്ലേ​ജി​​ന്റെ  ത​റ​ക്ക​ല്ലി​ട​ല്‍ മാ​ര്‍ച്ച്‌ 14ന് ​ന​ട​ക്കും. എ​ത്ര​യും വേ​ഗം നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി പു​ന​ര​ധി​വാ​സ വി​ല്ലേ​ജ് സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​മേ​ഖ​ല​ക​ളി​ലെ പ്ര​ത്യേ​ക സ്‌​കൂ​ളു​ക​ള്‍ മാ​തൃ​കാ ശി​ശു പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍ത്തു​ന്ന​തി​​ന്റെ  ഉ​ദ്ഘാ​ട​ന​വും അ​ന്നു​ത​ന്നെ ന​ട​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ത്തീ​ക​രി​ച്ച നാല്​ സ്‌​കൂ​ളു​ക​ളാ​ണ് സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ന്‍ ഏ​റ്റെ​ടു​ത്ത് മാ​തൃ​ക ശി​ശു പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍ത്തു​ന്ന​ത്. മൂ​ളി​യാ​ര്‍, ക​യ്യൂ​ര്‍ ചീ​മേ​നി, കാ​റ​ടു​ക്ക കു​മ്പ​ടാ​ജെ എ​ന്നീ മാ​തൃ​ക ശി​ശു പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...