ഉത്സവം 2020- 26 ബുധനാഴ്ച നടക്കുന്ന പരിപാടികള്‍
സംസ്ഥാന വിനോദസഞ്ചാര വകുപ്പും പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഉത്സവം 2020ന്റെ ഭാഗമായി കടമ്മനിട്ട പടയണി ഗ്രാമത്തില്‍ ഇന്ന് വൈകിട്ട് ആറുമുതല്‍ കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ബാംബൂ മ്യൂസിക്ക്, കടത്തനാട് ചൂരക്കോടി കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് കോല്‍കളി എന്നിവ നടക്കും.
അടൂര്‍ പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ആറുമുതല്‍ തൃശൂര്‍ കെ.ആര്‍ രാമനും സംഘവും അവതരിപ്പിക്കുന്ന ശാസ്താംപാട്ടും അയ്യപ്പന്‍ പാട്ടും, കണ്ണൂര്‍ റെഡ് സ്റ്റാര്‍ വനിതാ കോല്‍കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളിയും നടക്കും.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
തുമ്പമണ്‍ സി.എച്ച്.സി ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ (ഒരു ഒഴിവ്) എച്ച്.എം.സി വഴി താത്കാലിക നിയമനത്തിന് മാര്‍ച്ച് മൂന്നിന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത-ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എല്‍.ടി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന).പ്രായം 20 നും 35 നും മധ്യേ. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മുന്‍പാകെ കൂടികാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍ : 04734 266609.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) (കാറ്റഗറി നമ്പര്‍. 539/ 2013) തസ്തികയിലേക്ക് 23.11.2016 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 746/16/ഡി.ഒ.എച്ച്) 22.11.2019 അര്‍ദ്ധരാത്രിയോടെ മൂന്നുവര്‍ഷ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 23.11.2019 തീയതി മുതല്‍ റദ്ദായതായി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ് ടു പാസായവര്‍ക്കായി ആറുമാസ ഡി.സി.എ(എസ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികള്‍ക്ക് ഫീസ് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്‌സെന്റര്‍ ഓഫീസുമായി നേരിട്ടോ 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.