വിവാഹ വാഗ്ദാനം നല്‍കി ജീവനക്കാരിയെ പീഡിപ്പിച്ചു ; മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: വിവാഹ വാഗ്ദാനം നല്‍കി ജോലിക്കാരി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന പേഴക്കാപ്പിള്ളി കുളക്കാടന്‍ കുഴിയില്‍ അലിയാര്‍ (അലി-49) ആണ് പിടിയിലായത്. സ്നേഹം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ച ശേഷം മതം മാറാനാവശ്യപ്പെട്ടെന്ന പരാതിയില്‍ മൂവാറ്റുപുഴ പോലീസ്  ഇയാളെ അറസ്റ്റ് ചെയ്തു.  ചൊവ്വാഴ്ച ഉച്ചയോടെ പെരുമ്പാവൂരില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18-നാണ് ഇയാള്‍ക്കെതിരെ  കാഞ്ഞാര്‍ സ്വദേശിനി പരാതി നല്‍കിയത്.

കഴിഞ്ഞ ഏപ്രിലില്‍ ടൂര്‍ ഏജന്‍സിയില്‍ ജോലിക്കെത്തിയ തന്നെ ഒന്നര വര്‍ഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച്‌ ഗോവ, മൈസൂരു, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതിനെത്തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മതം മാറിയാല്‍ സ്ഥാപന ഉടമ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നു എന്നും യുവതി പറയുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് തെളിവെടുപ്പിനായി വാഗമണ്ണിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി തുടര്‍ തെളിവെടുപ്പുകള്‍ നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...