ഫലവൃക്ഷ തൈകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണം 2020-21 പദ്ധതി പ്രകാരം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖേന വിവിധ ഇനം ഫലവൃക്ഷതൈകളും ടിഷ്യുകള്‍ച്ചര്‍ വാഴ തൈകളും വിതരണം ചെയ്യും. ഒന്നാംഘട്ട വിതരണം ജൂണ്‍ അഞ്ചിന് ആരംഭിക്കും. രണ്ടാംഘട്ട തൈ വിതരണം ജൂലൈ മാസം ആദ്യ ആഴ്ച ഞാറ്റുവേല ചന്തകളുടെ സമയത്ത് നടത്തും. ഫലവൃക്ഷ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകന്റെ പഞ്ചായത്തും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തി അപേക്ഷ നല്‍കാമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
കൂടിക്കാഴ്ച
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗനിയന്ത്രണ കാലയളവിലേക്കു മാത്രമായി കോവിഡ് വാര്‍ഡിലേയ്ക്ക് അടിയന്തിരമായി ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത: ഏഴാം ക്ലാസ്. പ്രായം 40 വയസ്. ദിവസ വേതനം 500 രൂപ. യോഗ്യതയുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.