ലൈഫ് ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കാം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്തൃപട്ടികയില്‍ പട്ടികജാതി/ വര്‍ഗ/മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തു ന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു റേഷന്‍ കാര്‍ഡില്‍ ഒന്നിലധികം കുടുംബം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കുടുംബത്തിന് അപേക്ഷിക്കാം. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 15നകം ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എസ്എസ്എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ
എസ്എസ്എല്‍സി പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ പ്രൈവറ്റ് വിഭാഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും റഗുലര്‍ വിഭാ ഗത്തിലെ എആര്‍സി, സിസിസി വിഭാഗത്തിലുള്ളവര്‍ക്കും വേണ്ടിയുള്ള ഓള്‍ഡ് സ്‌കീം ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ എട്ടിന് തിരുവല്ല ഗവണ്‍മെന്റ് എച്ച്എസില്‍ നടക്കും. വിവിധ കാരണങ്ങളാല്‍ ഐ.ടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകളിലെ സ്‌കൂള്‍ ഗോയിംഗ് കുട്ടികള്‍ക്കുള്ള (എസ്.ജി.സി, ആര്‍.എ.സി) ന്യൂ സ്‌കീം ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ തിരുവല്ല എസ്.സി.എസ്.എച്ച്.എസില്‍ ജൂണ്‍ എട്ടിന് നടക്കും. പരീക്ഷാര്‍ഥികള്‍ ജൂണ്‍ ഏഴിന് മുമ്പ് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് മാസ്‌ക്, ഭാഗ്യകൂപ്പണ്‍ വിതരണം ശനിയാഴ്ച (6)
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് തിരുവല്ല മുനിസിപ്പാലിറ്റി, കുറ്റൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന ഭാഗ്യകൂപ്പണ്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നാളെ രാവിലെ 11 മുതല്‍ തിരുവല്ല മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വിതരണം ചെയ്യും. ക്ഷേമനിധി അംഗങ്ങള്‍ അംഗത്വ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222709.
ജില്ലാ കളക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തിന് ശനിയാഴ്ച (6) തുടക്കം
ജില്ലാ കളക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തിന് നാളെ കോന്നിയില്‍ തുടക്കമാകും. ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തുന്നത്. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫീസുകളില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.
കെട്ടിട ലേലം
കലഞ്ഞൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് കോംപൗണ്ടില്‍ നില്‍ക്കുന്ന രണ്ട് പഴയ കെട്ടിടങ്ങള്‍ ഈ മാസം 23ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 04734 270092.
ക്വട്ടേഷന്‍
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ റീഫില്ല് ചെയ്യുന്നതിനും ടോണര്‍ മാറ്റി സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ഒമ്പത് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
ലൈഫ് മിഷന്‍: രേഖകള്‍ സമര്‍പ്പിക്കുന്നതിന് വീണ്ടും അവസരം
ലൈഫ് മിഷന്‍ മൂന്നാം ഘട്ടമായ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന്റെ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇതുവരെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീണ്ടും അവസരം. രേഖകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൂണ്‍ 15ന് മുമ്പായി ഹാജരാക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടമായി നടപ്പാക്കുന്ന ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസത്തിനുള്ള ലിസ്റ്റിലെ ഗുണഭോക്താക്കളുടെ രേഖാ പരിശോധന ഒക്ടോബര്‍ 31ന് പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍, അന്ന് രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഒരു അവസരംകൂടി നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗം തീരുമാനിക്കുകയായിരുന്നു.