Saturday, May 3, 2025 5:35 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലംപ്‌സം ഗ്രാന്റിന് വിവരങ്ങള്‍ നല്‍കണം
ജില്ലയിലെ വിവിധ പ്രീമെട്രിക് സ്ഥാപനങ്ങളില്‍ നഴ്‌സറി മുതല്‍ 10 വരെ ക്ലാസുകളില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ 2020-21 അധ്യയന വര്‍ഷാരംഭത്തിലെ വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ലംപ്‌സം ഗ്രാന്റ്, ഒന്നാം ഘട്ട സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതിന് എല്ലാ സ്‌കൂള്‍ മേധാവികളും തങ്ങളുടെ സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍, പഠനം നടത്തുന്ന ക്ലാസ്, ജാതി, സ്ഥാപന മേധാവികളുടെ പാസ്ബുക്കിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ ഇ-മെയില്‍ വിലാസം എന്നിവ സഹിതം ഫോറം ഒന്ന് പൂരിപ്പിച്ച് ജൂണ്‍ 30നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04735 227703.

അധ്യാപക ഒഴിവ്
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എസ്.സി ആര്‍ വി.ടി.ടിഐയില്‍ ടിഎസ്എ (ഇംഗ്ലീഷ്, കണക്ക്) തസ്തികയില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും എംഎഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ 26ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0479 2302206.

യോഗം 22ന്
കോവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങള്‍, കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിന് വനംമന്ത്രി  കെ.രാജുവിന്റെ അധ്യക്ഷതയില്‍ 22ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം ചേരും.

അന്താരാഷ്ട്ര യോഗ ദിനാചരണം
ആറാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21ന് സംസ്ഥാനത്ത് യോഗ ദിനാചരണം നടത്തും. കോവിഡ്-19മായി ബന്ധപ്പെട്ട നിയന്ത്രണം നിലനി ല്‍ക്കുന്നതിനാല്‍ ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള കോമണ്‍ യോഗ പ്രോട്ടോക്കോള്‍ അനുസരിച്ച് രാവിലെ ഏഴ് മുതല്‍ 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന യോഗാഭ്യാസമാണ് പ്രധാന പരിപാടി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലെയും ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബത്തോടൊപ്പം വീടുകളില്‍ തന്നെ യോഗാഭ്യാസം നടത്തണമെന്നും ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാര്‍ക്ക് അവസരം
തമിഴ്‌നാട് സര്‍ക്കാരിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാര്‍ക്ക് അവസരം. ബിഡിഡി യൂണിറ്റ്‌സ് ഇന്‍ ആര്‍മി/എന്‍എസ്ജി, സിഎംഇ പൂനെ എന്നീ സ്ഥാപനങ്ങളില്‍ നിന്നും ബി.ഡി ആന്‍ഡ് ഡി കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുള്ള, ഇന്‍ഡ്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. നിര്‍ദിഷ്ട യോഗ്യതയുള്ള, പത്താം ക്ലാസ് പാസായ 55 വയസില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജൂണ്‍ 30ന് മുമ്പ് നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2222104.

ഉപദേശി കടവ് പാലം ടെന്‍ഡര്‍ വിളിച്ചു
സര്‍ക്കാരില്‍ നിന്നും 23.73 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ഉദ്ദേശിക്കടവ് പാലം നിര്‍മാണത്തിന്ന് പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ രണ്ടു വരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ ആഴ്ച പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഉടന്‍ സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ വിളിക്കാമെന്ന് ചീഫ് എന്‍ജിനീയര്‍ എസ് മനോമോഹന്‍ ഉറപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച സാങ്കേതികാനുമതി ഉത്തരവായതിനെ തുടര്‍ന്നാണ് ബുധനാഴ്ച ( 17) ടെന്‍ഡര്‍ വിളിച്ച് വിജ്ഞാപനം ഇറങ്ങിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ വകുപ്പ് അഞ്ചുതെങ്ങ് മത്സ്യവ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ മത്സ്യം പിടികൂടി

0
തിരുവനന്തപുരം: അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ...

മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്

0
റാന്നി: മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്....

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ. പ്രസിഡന്‍റ് സ്ഥാനത്ത് ബാലചന്ദ്രൻ...

തിരുവല്ല റവന്യൂ ടവറിലെ ലിഫ്റ്റ് ഏപ്രിൽ 26 ന് ജനിച്ചു മെയ് രണ്ടിന് മരിച്ചു

0
തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റ് ഏപ്രിൽ 26 ന് ജനിച്ചു മെയ്...