തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:പ്രസവ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2020 ഡിസംബര്‍ വരെ പ്രസവ ധനസഹായം അനുവദിച്ച അംഗങ്ങളില്‍ ബോര്‍ഡ് വിഹിതമായ 2000 രൂപ മാത്രം ലഭിച്ചവര്‍ക്ക് സര്‍ക്കാര്‍ വിഹിതമായ 13,000 രൂപ വീതം നല്‍കുന്നു. ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ മൊബൈല്‍ നമ്പര്‍ സഹിതം ഈ മാസം 30 ന് മുന്‍പ് തയ്യല്‍ തൊഴിലാളി ക്ഷേമനിധിയുടെ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സ് നിയമനം; കൂടിക്കാഴ്ച 29ന്
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 780 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ നഴ്‌സിംഗ് കോഴ്‌സ് പാസായവരോ തത്തുല്യ യോഗ്യതയുള്ളവരോ 50 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം.
യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2324337.
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന്
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 26ന് ചേരാനിരുന്ന യോഗമാണ് 28 ലേക്ക് മാറ്റിയത്.
സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയനം
കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരുടെ 12 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: മാസ്റ്റര്‍ ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/പബ്ലിക് ഹെല്‍ത്ത്. ഡിസബിലിറ്റി/ഹെല്‍ത്ത് സംബന്ധമായ പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. അപേക്ഷകള്‍ www.social securitymission.gov.in എന്ന വെബ്‌സൈറ്റില്‍ ജൂലൈ 14നകം ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. ഫോണ്‍: 0471 2348135,2341200.
അപേക്ഷ ക്ഷണിച്ചു
കോന്നി – തണ്ണിത്തോട് കൃഷി ഭവൻപരിധിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം കരമടച്ച രസീത്, പാസ്ബുക്ക് എന്നിവയുടെ പകർപ്പുമായി ജൂൺ മുപ്പതിന് കൃഷി ഭവനിൽ എത്തണമെന്ന് തണ്ണിത്തോട് കൃഷി ഓഫീസർ അറിയിച്ചു.