രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം
തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നിലവിലുള്ള പോളിംഗ് സ്റ്റേഷനുകള്‍ പുനര്‍ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ മൂന്നാം തീയതി പകല്‍ മൂന്നിന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തൊഴില്‍ അനേ്വഷകര്‍ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണം
വിവിധ ആവശ്യങ്ങള്‍ക്കായി തൊഴില്‍ അന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ എത്തുന്നത് കോവിഡ് രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പരിമിതപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നു നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും http://www.eemployment.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 90 ദിവസത്തിനകം ഹാജരാക്കിയാല്‍ മതിയാകും. 2019 ഡിസംബര്‍ 20ന് ശേഷം ജോലിയില്‍ നിന്ന് നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഓഗസ്റ്റ് 27 വരെ സീനിയോരിറ്റി നിലനിര്‍ത്തി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും. 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഓഗസ്റ്റ് വരെ അവസരം ലഭിക്കും. എസ്എസ്എല്‍സി ഫലം ലഭ്യമായ സാഹചര്യത്തില്‍ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0468 2222745.
യോഗം
എസ്ബിഐയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഉപദേശക സമിതിയുടെ ജില്ലാതല യോഗം ജൂണ്‍ 3ന് രാവിലെ 11ന് കളക്ടറേറ്റില്‍ ചേരും.