സ്വീപ്പര്‍, സെക്യൂരിറ്റി ഒഴിവ്
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സ്വീപ്പര്‍, സെക്യൂരിറ്റി ജോലികള്‍ക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ 28ന് ഉള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
സ്റ്റാഫ് നഴ്സ് വാക്ക്-ഇന്‍-ഇന്റര്‍വ്യു
തുമ്പമണ്‍ സി.എച്ച്.സിയുടെ ചുമതലയില്‍ രൂപീകരിക്കുന്ന സി.എഫ്.എല്‍ .ടി .സി യിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സുമാര്‍ക്കായി ഈ മാസം 29 ന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. സര്‍ക്കാര്‍ അംഗീകൃത കോളജില്‍ ജിഎന്‍എം/ബി.എസ്.സി നഴ്സിംഗ് ഡിഗ്രിയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം ഒന്ന്. മാസ വേതനം 17,000 രൂപ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം മെഡിക്കല്‍ ഓഫീസര്‍ക്കു മുന്‍പില്‍ 29ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04734 266609
സ്റ്റാഫ് നഴ്‌സ്
ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത: ജിഎന്‍എം/ ബിഎസ് സി നഴ്‌സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. താല്‍പര്യമുള്ളവര്‍ ജൂലൈ 30ന് രാവിലെ 11.30ന് ബയോഡാറ്റും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം.